പുളിപ്പില്ലാത്ത അപ്പവും പാലും ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം

പുളിപ്പില്ലാത്ത അപ്പവും പാലും പെസഹാ വ്യാഴാഴ്ച ദിനത്തിൽ എല്ലാവരും മുടങ്ങാതെ തയ്യാറാക്കുന്ന ഒന്നായിരിക്കും. പെട്ടെന്നുതന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഇതിനായി ആദ്യം ആവശ്യമുള്ളത് അരക്കപ്പ്  ഉഴുന്നാണ്. ഇതൊരു ഫ്രൈ പാനിലേക്ക് ഇട്ടതിനുശേഷം ഒരു ബ്രൗൺ കളർ ആകുന്നതുവരെ ചൂടാക്കിയെടുക്കുക.  ശേഷം രണ്ട് കപ്പ് അരിപ്പൊടി ആണ് ആവശ്യമായിട്ടുള്ളത്. അരിപ്പൊടിയിലേക്ക്  അരക്കപ്പ് നാളികേരം നല്ലതുപോലെ അരച്ചുചേർത്ത് കൊടുക്കേണ്ടതുണ്ട്.  തേങ്ങ അരയ്ക്കുമ്പോൾ അതിലേക്ക് ഒരു കാൽ ടീസ്പൂൺ ജീരകം കൂടി ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണം.  കൂടാതെ ഒരു അഞ്ച് അല്ലി വെളുത്തുള്ളിയും ചേർക്കേണ്ടതുണ്ട്.  ശേഷം  അരിപൊടി നല്ലതുപോലെ മിക്സ് ചെയ്യണം. ഇതിലേക്ക് ആദ്യം ഫ്രൈ ചെയ്തു വെച്ച ഉഴുന്ന് നന്നായി പൊടിച്ചുചേർത്ത് കൊടുക്കാനായി ശ്രദ്ധിക്കുക. ഇവയെല്ലാം നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്യുക.

വെള്ളം ആവശ്യത്തിന് അല്പാല്പം ആയി ചേർത്ത് കൊടുക്കുന്നതാണ് നല്ലത്.  ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇത് ഒരു 10 മിനിട്ട് നേരത്തേക്ക് മൂടിവെക്കുക. ഇനി നമുക്ക് ഒരു പാത്രം ഉപയോഗിച്ചോ,  അല്ലെങ്കിൽ തട്ട് ഉപയോഗിച്ചോ ഇത് ആവിയിൽ വേവിച്ച് അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. ഇനി നമുക്ക് പാൽ ആണ് തയ്യാറാക്കാൻ ഉള്ളത്.  ഇതിനുവേണ്ടി തേങ്ങാപ്പാൽ ആണ് എടുക്കേണ്ടത്. ഒരു പാത്രത്തിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് അതിലേക്ക് മധുരത്തിന് അനുസരിച്ചുള്ള ശർക്കര കൂടി ഇട്ടു കൊടുക്കുക. ശർക്കര ഉരുക്കിയും ചേർക്കാവുന്നതാണ്.  ശർക്കര നല്ലതുപോലെ അലിഞ്ഞു വരുന്നതുവരെ വെയിറ്റ് ചെയ്യേണ്ടതുണ്ട്.

പാല് നല്ലതുപോലെ കുറുകി വരാൻ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന്, ഒരു കഷ്ണം ഇഞ്ചി, ഏലക്ക, അല്പം ജീരകം എന്നിവയും പൊടിച്ചു ചേർക്കണം.  ശേഷം അവസാനം തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് കൊടുക്കണം.  ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് തിളച്ചു വരുന്നതിനു മുൻപ് തന്നെ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ പുളിപ്പില്ലാത്ത അപ്പവും പാലും തയ്യാറാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

Malayalam News Express