പെൺകുട്ടികൾക്ക് 21 വയസ്സ് ആകുമ്പോൾ 75 ലക്ഷം രൂപ വരെ ലഭിക്കുന്നകേന്ദ്രസർക്കാരിന്റെ പദ്ധതി..!! ഇപ്പോൾ തന്നെ അംഗങ്ങളാകൂ..!!!

പെൺകുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന എന്നത്. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ ഒരു പദ്ധതി പെൺകുട്ടികൾക്കായി ആവിഷ്കരിച്ചിരിക്കുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി ആണ് ഈ ഒരു സ്കീം വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഒരു നിക്ഷേപ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള ഒരു തുക ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുകയാണ് വേണ്ടത്. പ്രതിവർഷം പരമാവധി ഒന്നരലക്ഷം രൂപ വരെ ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണ്. 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കാണ് പദ്ധതിയിലേക്ക് അംഗത്വം നൽകുന്നത്.  പെൺകുട്ടിക്ക് 21 വയസ്സ് ആകുമ്പോഴാണ് ഈ ഒരു തുക പിൻവലിക്കാൻ ആയി സാധിക്കുന്നത്.

വിഡ്രോ ചെയ്യുമ്പോൾ ഏകദേശം മുക്കാൽ കോടിയോളം രൂപയാണ് നിങ്ങളുടെ കൈകളിലേക്ക് ലഭിക്കുക.  ജനിച്ചയുടൻ പദ്ധതിയിലേക്ക് അംഗങ്ങൾ ആകുന്ന പെൺകുട്ടികൾക്ക് 15 വർഷം മാത്രമാണ് തുക നിക്ഷേപിക്കേണ്ടത് ആയിട്ടുള്ളൂ. ഈയൊരു നിക്ഷേപ പദ്ധതിയിൽ അടവ് പകുതിയാകുമ്പോൾ തന്നെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി പിൻവലിക്കാനും സൗകര്യമുണ്ടാകും.  പോസ്റ്റ് ഓഫീസുകൾ വഴിയോ, ബാങ്കുകൾ വഴിയോ പദ്ധതിയിലേക്ക് അംഗങ്ങൾ ആകാവുന്നതാണ്. ഏറ്റവും ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് ഇത്. എത്രയും പെട്ടെന്ന് തന്നെ ഈ പദ്ധതിയിലേക്ക് അംഗങ്ങളാകാൻ ശ്രദ്ധിക്കുക.

Malayalam News Express