പെൻഷൻ ഗുണഭോക്താക്കൾ എത്രയും പെട്ടെന്ന് ഇത് ഹാജരാക്കണം..!! ഇല്ലെങ്കിൽ ഇനി തുക ലഭിക്കില്ല..! ഏറ്റവും പുതിയ അറിയിപ്പ്..!!

<span;>പെൻഷൻ ഗുണഭോക്താക്കളുടെ അറിവിലേക്കുള്ള ഏറ്റവും പുതിയ ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഏകദേശം 57 ലക്ഷത്തോളം ആളുകൾ പെൻഷൻ തുക ആശ്രയിച്ചു ജീവിക്കുന്നവരാണ്.  നിരവധി അർഹത മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവർക്കെല്ലാം പെൻഷൻ തുക ലഭ്യമാക്കുന്നത്.

അതുകൊണ്ടുതന്നെ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടത് പെൻഷൻ തുക മുടങ്ങാതെ ലഭിക്കേണ്ടതിന് ഏറെ ആവശ്യമാണ്. ഇത്തരത്തിൽ വിധവ പെൻഷൻ വാങ്ങുന്ന ആളുകളും, അവിവാഹിത പെൻഷൻ വാങ്ങുന്ന ആളുകളും എത്രയും പെട്ടെന്ന് ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. പുനർവാഹിതർ അല്ല എന്ന് തെളിയിക്കുന്ന രേഖകളാണ് ഇനി പെൻഷൻ ലഭിക്കണമെങ്കിൽ ഇവർ ഹാജരാക്കേണ്ടി വരുന്നത്.

ഇല്ലാത്തപക്ഷം തുക മുടങ്ങുന്നത് ആയിരിക്കുമെന്ന് ഗവൺമെന്റ് മുൻപ് തന്നെ അറിയിച്ചിരുന്നു. അതുകൊണ്ട് വിധവ പെൻഷൻ വാങ്ങുന്ന ആളുകളും, അവിവാഹിത പെൻഷൻ വാങ്ങുന്ന ആളുകളും എത്രയും പെട്ടെന്ന് തന്നെ വിവാഹിതരല്ല എന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനായി ശ്രദ്ധിക്കേണ്ടതാണ്. ഇത് സമർപ്പിക്കാത്ത പക്ഷം പെൻഷൻ വാങ്ങുന്നതിന് അനർഹരാണെന്ന് കണക്കാക്കപ്പെടുന്നത് ആയിരിക്കും.

Malayalam News Express