കൃഷി എന്ന് പറയുന്നത് ഇപ്പോൾ വീട്ടമ്മമാർ അടക്കം എല്ലാവരും ഏർപ്പെടുന്ന ഒരു കാര്യം തന്നെയാണ്. ലോഡ് ഡൌൺ സമയത്ത് എല്ലാം തന്നെ തുടങ്ങിയത് പിന്നീട് വരുമാനമാർഗ്ഗം പോലും ആക്കിമാറ്റിയ ആളുകളെ നമുക്കറിയാം.
ഈയൊരു സമയം എന്ന് പറയുന്നതും ഇപ്പോൾ ലോക് ഡൗണിനു സമമായി കൊണ്ടിരിക്കുകയാണ്. അധികം പുറത്തിറങ്ങാതെ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാവൂ എന്ന താക്കീതാണ് സർക്കാരിൻറെ ഭാഗത്തു നിന്നും വരുന്നത്. അപ്പോൾ നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളിലും ഹോബികളിലും മറ്റും ഏർപ്പെടാനുള്ള സമയമാണിത്. വിത്തുകൾ ഉണ്ടെങ്കിൽ നമുക്ക് ചെടി ആക്കി മാറ്റാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നത് പല രീതികളുണ്ട്. ന്യൂസ് പേപ്പർ ഉപയോഗിച്ചു എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. തീർച്ചയായും ഈ ഒരു കാര്യം പല ആളുകൾക്കും പുതിയൊരു അറിവായിരിക്കും. ഇത് ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഇഞ്ചി, മഞ്ഞൾ, കൂർക്ക പോലുള്ളവയുടെ വിത്ത് മുളപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. വിത്ത് ഇല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന ഇഞ്ചി കൃഷി ചെയുന്ന രീതിയും കാണിക്കുന്നുണ്ട്. അപ്പോൾ എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്കു
കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
