പേരക്ക തൈ ഇങ്ങനെയും തയ്യാറാക്കാം..!! പെട്ടെന്ന് തൈ ഉണ്ടാക്കുന്നതിനുള്ള വിദ്യ കണ്ടു നോക്കൂ..!!

നമ്മുടെ നാട്ടിൽ ധാരാളമായി വളരുന്ന ഒന്നാണ് പേര. ഇന്ന് ഇവിടെ പേരയുടെ ആരോഗ്യമുള്ള ഒരു കമ്പിൽ നിന്നും നല്ല ഒരു തൈ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്നാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് കറ്റാർവാഴ ആണ്.

ആദ്യം നിങ്ങൾക്ക് തൈ വളർത്തേണ്ട പേരയുടെ ആരോഗ്യമുള്ള ഒരു കമ്പ് വെട്ടിയെടുക്കുക. ഇതിൽ നിന്നും അനാവശ്യമായിട്ടുള്ള ഇലകൾ മാറ്റാവുന്നതാണ്. അതിനുശേഷം ബാക്കിയുള്ള ഇലകൾ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പകുതി മുറിച്ചു മാറ്റുക.

ശേഷം ഇതിന്റെ അടിഭാഗത്ത് ഒരിഞ്ച് നീളത്തിൽ തൊലി അല്പം ചെത്തി കളയുക. ഇനി നമുക്ക് ആവശ്യമുള്ളത് കറ്റാർവാഴ ജെൽ ആണ്. കറ്റാർവാഴയുടെ ജെൽ, കമ്പിന്റെ തൊലി കളഞ്ഞ ഭാഗത്ത് പുരട്ടുക. അതിനുശേഷം ഒരു കഷണം സവാള മുറിച്ച് ഇതിൽ കമ്പ് ഇറക്കി വയ്ക്കണം. ശേഷം ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇറക്കി വയ്ക്കേണ്ടതാണ്.

ഇനിയിത് 20 ദിവസം മൂടി വയ്ക്കുക. പ്ലാസ്റ്റിക് പാത്രം ഉപയോഗിച്ച് മൂടിവയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ മാത്രം ചെയ്താൽ മതി ആരോഗ്യമുള്ള പേരയുടെ തൈ ഉണ്ടാകുന്നതാണ്.

Malayalam News Express