പേരയ്ക്ക എല്ലാ ആളുകൾക്കും ഇഷ്ടമുള്ള നാടൻ പഴമാണ്. ഇന്ന് പേരയുടെ വിവിധ ഇനങ്ങൾ നമുക്ക് കഴിക്കാൻ സാധിക്കും. വിദേശികളും സ്വദേശികളുമായ നിരവധി പേര വൃക്ഷങ്ങളും പഴങ്ങളും ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്.
ഇതെല്ലാം കഴിക്കുമ്പോൾ നമ്മുടെ വീട്ടിലും ഒരു പേര മരം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം ആയിരിക്കും. വളർത്താൻ ആഗ്രഹമുണ്ടെങ്കിലും കൃത്യമായി എങ്ങനെയാണ് ഇവയുടെ തൈകൾ ഉണ്ടാക്കിയെടുക്കുക എന്നതിനെപ്പറ്റി പല ആളുകൾക്കും ധാരണ ഉണ്ടാകില്ല. എന്നാൽ ഈ അവസ്ഥയ്ക്ക് പരിഹാരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലുള്ള ഒരു വസ്തു ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പേരയുടെ തൈ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായി ആരോഗ്യമുള്ള പേരയുടെ ഇലകളോട് കൂടിയ ഒരു തണ്ട് മുറിച്ചെടുക്കുക. അതിനുശേഷം ഇതിന്റെ അടിഭാഗം ചെത്തി കൂർപ്പിക്കുക. അതിനുശേഷം മീഡിയം വലിപ്പമുള്ള ഒരു സവാള എടുക്കുക. ഇനി ഇതിന്റെ പകുതി മുറിച്ചു മാറ്റുക. ശേഷം പേരയുടെ കൂർപ്പിച്ച ഭാഗം സവാളയുടെ ഉള്ളിൽ കുത്തി വയ്ക്കുക. രണ്ടു മിനിറ്റ് നേരം ഇങ്ങനെ വെച്ച ശേഷം ഇത് ഒരു കുപ്പി വെള്ളത്തിൽ ഇറക്കി വയ്ക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഇതു മുഴുവനായി മൂടി വയ്ക്കുക. ഒരാഴ്ചക്ക് ശേഷം പേര കമ്പ് എടുത്തു നോക്കുമ്പോൾ വേര് മുളച്ചതായി കാണാൻ സാധിക്കും. ഇങ്ങനെ വളരെ എളുപ്പത്തിൽ പേരയുടെ തണ്ടിൽ നിന്നും വേരുകൾ മുളപ്പിച്ചെടുക്കാൻ സാധിക്കും.
