വീട് പരിസരങ്ങളിലും പറമ്പുകളിലും പ്രാധാനമായും നേരിടുന്ന പ്രശ്നമാണ് പുല്ല് വളർന്ന് വരുന്നത്. പലരും പറിച്ചു കളയുകയും വെട്ടി കളയുകയാണ് ചെയുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പിന്നെയും വളർന്ന് വരുന്നത് കാണാൻ കഴിയും. വേരോടെ പറിച്ചു കളഞ്ഞാലും ദിവസങ്ങൾ കഴിയുമ്പോൾ സാധാരണയിൽ നിലയിലെത്തും. ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്.
വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന മരുന്ന് ഉപയോഗിച്ച് പുല്ലുകൾ വളർന്നു വരുന്നതിനെ ഉണക്കി കളയാൻ സാധിക്കും. അതിനു ആദ്യമായി കാൽ ലിറ്ററിന്റെ പകുതി വിനാഗിരി ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് നമ്മൾ നിത്യജീവിതത്തിൽ വസ്ത്രങ്ങളുടെ കറ മായിച്ചു കളയാൻ ഉപയോഗിക്കുന്ന റിൻ എന്ന പ്രോഡക്റ്റ് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് അവശ്യത്തിന് ചേർത്തു നൽകുക.
ഇതിനു പകരം ഹാർപ്പിക്കും ഉപയോഗിക്കാവുന്നതാണ്. ഹാർപ്പിക്ക് ഉപയോഗിച്ചാൽ കുറച്ച് കൂടി ഫലപ്രേദമായിരിക്കും. ശേഷം ങ്കാൽ കപ്പ് കല്ല് ഉപ്പ് ഇടുന്നത്തിനോടപ്പം അര ലിറ്റർ വെള്ളം കൂടി ഒഴിച്ച് നന്നായി കലർത്തുക. നന്നായി കലർത്തിയതിനു ശേഷം സ്പ്രയറിലേക്ക് ഒഴിച്ച് നല്ല വെയിൽ ഉള്ള സമയത്ത് പുല്ലുകളിൽ ഉപയോഗിക്കുക. നന്നായി പുല്ലുകളിൽ ഉപയോഗിച്ചെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ നിർത്താൻ പാടുള്ളു.
വിപണികളിൽ നിന്നും വാങ്ങുന്നതിനെക്കാളും ഫലപ്രേദമായ ഒന്നാണ് വീടുകളിൽ നിർമിക്കുന്നത്. ഒരു ആഴ്ചയ്ക്ക് ശേഷം ഇതിന്റെ ഗുണം കാണാൻ കഴിയുന്നതാണ്. സമ്മർ സീസൺ ആണെങ്കിൽ വളരെ പെട്ടെന്ന് ഫലം കാണാൻ കഴിയുന്നതാണ്. ഇതിലൂടെ പണവും, സമയവും ലഭിക്കാൻ കഴിയുന്നതാണ്.
