ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് നിരവധി പദ്ധതികൾ ദിനംപ്രതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. അത്തരത്തിൽ തന്നെ ഓണത്തോടനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കി വരുന്നത്. ഇതിനോടാനുബന്ധിച്ച് ഈ ഓണത്തിന് കിറ്റ് വിതരണത്തോടൊപ്പം തന്നെ ഓണസമ്മാനമായി 1000 രൂപ വീതം ധനസഹായവും ലഭിക്കുന്നതാണ്.
60 വയസ്സ് കഴിഞ്ഞ ആളുകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകൾ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്. ഇവർക്ക് 1000 രൂപ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നതായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നടത്തുന്ന ഒരു ധനസഹായം ആണിത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാരുടെ ക്ഷേമം കണക്കിലെടുത്താണ് ഈ ഒരു ധന സഹായം നടത്തുന്നത്.
ഇതുകൂടാതെ തന്നെ 100 തൊഴിൽ ദിനങ്ങൾ പിന്നിട്ട തൊഴിലുറപ്പ് തൊഴിലാളികൾക്കും ആയിരം രൂപ വീതം ഈ ഓണക്കാലത്ത് നൽകുന്നതായിരിക്കും എന്ന് ഗവൺമെന്റ് മുൻപ് തന്നെ അറിയിച്ചിരുന്നു. എല്ലാ ആളുകളും അർഹത അനുസരിച്ച് ഈ ആനുകൂല്യങ്ങൾ എല്ലാം കൈപ്പറ്റുവാൻ ശ്രദ്ധിക്കുക.
