പോളിയോ ബാധിതന്റെ ആഗ്രഹം നിറവേറ്റി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി

തന്റെ അഭിനയ സിദ്ധി കൊണ്ടും ആക്ഷൻ രംഗങ്ങളിൽ കൂടെയും എന്നും മലയാളികളെ ത്രസിപ്പിക്കുന്ന നടനാണ് ശ്രീ സുരേഷ് ഗോപി. അഭിനയത്തിൽ മാത്രമല്ല തന്റെ സഹജീവികളെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് മലയാളികൾ നേരിട്ട് തൊട്ടറിഞ്ഞിട്ടുള്ളതാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ അവതാരകനായി സുരേഷ് ഗോപി പ്രവർത്തിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന നിരവധി പാവപ്പെട്ടവരെ സുരേഷ് ഗോപി നേരിട്ട് സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹജീവി സ്നേഹം മലയാളികളിലേക്ക് എത്തപ്പെട്ടതിൽ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടി വഹിച്ച പങ്ക് ചെറുതല്ല.

 

ഇപ്പോൾ വരുന്ന വാർത്തകൾ സുരേഷ് ഗോപി എന്ന വ്യക്തിയുടെ മനുഷ്യസ്നേഹത്തെയാണ് അടിവരയിടുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ സന്തോഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചു കാലുകൾ രണ്ടും തളർന്നുപോയ ആളായിരുന്നു സന്തോഷ്. രണ്ടാം വയസ്സുമുതലുള്ള തന്റെ ജീവിതം സുരേഷ് ഗോപിയുടെ മുമ്പിൽ സന്തോഷ് ഈ പരിപാടിയിൽ വച്ച് അവതരിപ്പിച്ചിരുന്നു.

 

മത്സരാർത്ഥി എന്നതിനുപരി വളരെ നല്ലൊരു ഗായകനും കൂടിയായിരുന്നു സന്തോഷ്. പരിപാടിക്കിടെ മികച്ച രീതിയിൽ രണ്ടുമൂന്നു പാട്ടുകളും അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. തനിക്ക് സിനിമയിൽ ഒരു പാട്ടു പാടണം എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് സന്തോഷ് സുരേഷ് ഗോപിയോട് അന്നു ധരിപ്പിച്ചിരുന്നു. അവസരം വരുമ്പോൾ സിനിമയിൽ ഉറപ്പായിട്ടും പാടിക്കാംമെന്ന് സുരേഷ് ഗോപി വാക്കും കൊടുത്തിരുന്നു.

 

ഈ കൊടുത്ത വാക്ക് വർഷങ്ങൾക്കിപ്പുറം നിറവേറ്റിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ കാവലിൽ സന്തോഷിനു ഒരു ഗാനം ആലപിക്കാൻ അവസരം കൊടുത്തിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിലെ കാർമേഘം മൂടുന്നു എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷാണ്. ഈ പാട്ട് ഇതിനോടകം തന്നെ വലിയ ഹിറ്റായിട്ടുണ്ട്. താൻ സുരേഷ്ഗോപിയെ കണ്ടതുമുതൽ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്ന് സന്തോഷ് പറയുന്നു.

 

ഗുഡ് വില്ല് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് കാവൽ നിർമ്മിച്ചത്. രഞ്ജി പണിക്കരുടെ മകനായ നിഥിൻ രഞ്ജി പണിക്കരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞാഴ്ച റിലീസായ കാവൽ എന്ന ചിത്രത്തിന് വലിയ പ്രദർശനവിജയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളം എങ്ങും ഹൗസ് ഫുൾ ബോർഡ്ഓടുകൂടിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തെ വിജയിപ്പിച്ച എല്ലാ പ്രേക്ഷകർക്കും കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപി നന്ദി പറഞ്ഞിരുന്നു.

Malayalam News Express