മധുരനാരങ്ങ എന്നറിയപ്പെടുന്ന മുസംബി ആരോഗ്യഗുണങ്ങളുള്ള വേനല്‍ പഴമാണ്. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, വൈറ്റമിന്‍ എ, സി, ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ് മുസംബി. സിട്രസ് വളരെയധികം അടങ്ങിയിട്ടുള്ള പഴമാണ് മൊസംബി. മുസംബിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനത്തിന് ആവശ്യമാണ്, ഇത് ചർമ്മത്തെ ഉറച്ചതും ശക്തവുമാക്കുന്ന പ്രോട്ടീനാണ്.
മുസംബിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രായവുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും. ആന്റി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ് കഴിവുകള്‍ ഉള്ളത് കാരണം നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യുന്നു. മൊസമ്പി കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
സാധാരണയായി മുസമ്പി പഴങ്ങൾ പച്ചനിറമാണ്, പാകമാകുമ്പോൾ ഇത് ഇളം മഞ്ഞനിറമാകും.നല്ല നീർവാർച്ചയുള്ള ചുവന്ന മണ്ണിലോ ,എക്കൽ മണ്ണിലോ മുസമ്പി ചെടികൾ നന്നായി വളരും. ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ നഴ്‌സറിയില്‍ നിന്നും നോക്കിവാങ്ങണം. മണ്ണില്‍ ചകിരിചോറും എല്ലുപൊടിയും ചാണകപൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്റ് അല്ലങ്കില്‍ ഏതെങ്കിലും ജൈവ വളങ്ങള്‍ കൂട്ടി ഇളക്കി തൈകള്‍ നടാം.
മുസമ്പിയുടെ തൈകൾ നട്ടുപിടിപ്പിച്ച ഉടൻ തന്നെ ശരിയായ വേരുകൾ സ്ഥാപിക്കുന്നതിന് നനയ്ക്കണം. തുള്ളിനന സംവിധാനമാണ് നല്ല വിളവ് ലഭിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും നല്ലത്.വളര്‍ന്നു തുടങ്ങുമ്പോള്‍ പ്രൂണ്‍ ചെയ്തു വിടുന്നത് ശിഖരങ്ങള്‍ ഉണ്ടായി കായ്കള്‍ കൂടുതല്‍ ഉണ്ടാകുവാന്‍ ഉപകരിക്കും.നല്ലതുപോലെ ഇടവളം ആവശ്യമുള്ള ചെടിയാണ് മൊസാംബി. കുറഞ്ഞത് മൂന്ന് മാസം കൂടുമ്പോള്‍ വളങ്ങള്‍ ഇട്ടുകൊടുക്കണം. വേപ്പെണ എമല്‍ഷന്‍ ഇലകളില്‍ തളിച്ച് കൊടുക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും.
നല്ല നീര്‍വാര്‍ച്ചയുള്ള ചുവന്ന മണ്ണാണ് ഈ ചെടിക്ക് വളരാന്‍ നല്ലത്. വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടാതിരിക്കാന്‍ പുതയിടല്‍ നടത്തണം. ചെറുപയര്‍, നിലക്കടല, ബീന്‍സ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. പുതിയ ശാഖകള്‍ വളരാനും ശരിയായ വളര്‍ച്ചയ്ക്കും കൊമ്പുകോതല്‍ നടത്തണം. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താം.
മൊസാമ്പി ചെടികൾ നട്ട് 3 വർഷം കഴിയുമ്പോൾ പൂവിടാൻ തുടങ്ങും. അടുത്ത വർഷത്തേക്ക് മികച്ച വിളവ് കിട്ടുന്നതിനായി ആദ്യത്തെ പൂവ് നീക്കം ചെയ്യുന്നത് നല്ലതാണ്. മരത്തില്‍ തന്നെ നിലനിര്‍ത്തി പഴുക്കാന്‍ അനുവദിക്കരുത്. അതിന് മുമ്പ് തന്നെ ഇത് വിളവ് എടുക്കണം.
