നമ്മുടെ രാജ്യത്ത് കോവിഡ് ഭീഷണി ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ മനസ്സിൽ വളരെ ഭീതിയാണ് വളർന്നു കൊണ്ടിരിക്കുന്നത്.
ഇതിന് ഒരു പരിഹാരം മാത്രമേയുള്ളൂ നമ്മൾ നല്ല പ്രതിരോധശേഷി കൈവരിക്കുകയും അതുപോലെ എത്രയും പെട്ടെന്ന് കോവിഡ് വാക്സിനേഷൻ എടുക്കുക എന്നുള്ളതുമാണ്. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാം ആണെന്നും എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് ഇന്നും പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ വരുന്നത്. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് ലഭിക്കണമെന്നുള്ളതിനാൽ തന്നെ ഇത് മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട് എന്ന് സർക്കാർ അറിയിച്ചിരുന്നു. ഇത്തരത്തിൽ വിദേശത്ത് പോകാനൊരുങ്ങുന്നവർക്കു മുൻഗണന ലഭിക്കുന്ന രീതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. cowin എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തതിനുശേഷം സെൽഫ് രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ശേഷം നിങ്ങൾ അതിലേക്ക് ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങളെല്ലാം കൊടുക്കുമ്പോൾ ഒടിപി നമ്പർ വരികയും പിന്നീട് പറയുന്ന പോലെ തന്നെ എല്ലാ സ്റ്റെപ്‌സും ഫോളോ ചെയ്തു കഴിഞ്ഞാൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും. അതു കൊണ്ടു തന്നെ തെറ്റിക്കാതെ എല്ലാം കൃത്യമായി ഫോളോ ചെയ്യേണ്ടതുണ്ട്. ഇത് വളരെ നല്ലൊരു അറിവ് തന്നെയാണ്. അതുകൊണ്ട് മാക്സിമം മറ്റുള്ളവർക്ക്
കൂടി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
