പ്രവാസികൾക്ക് സന്തോഷവാർത്ത..!! 50000 രൂപ വരെ ലഭിക്കും..!! ഇപ്പോൾ തന്നെ അപേക്ഷിക്കൂ ..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് നിന്നും ജോലി ലഭിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ ആളുകളുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയായ സ്വാന്തനം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. നിശ്ചിത വരുമാനത്തിന് കീഴിലുള്ള പ്രവാസികളായ ആളുകളുടെ പെൺമക്കൾക്ക് അവരുടെ വിവാഹ ചെലവിലേക്ക് ആണ് ധനസഹായം പ്രധാനമായും സാന്ത്വനം പദ്ധതിയിലൂടെ ലഭിക്കുന്നത്.

പരമാവധി 15,000 രൂപയാണ് ഈ ആനുകൂല്യം വഴി ലഭിക്കുക. അതുപോലെതന്നെ പ്രവാസികളുടെ മക്കളിൽ അംഗ പരിമിതരായ ആളുകൾ ഉണ്ടെങ്കിൽ ഇവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള കൃത്രിമ ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപയും നൽകുന്നതിന് സാന്ത്വനം പദ്ധതി അവസരമൊരുക്കുന്നുണ്ട്.

കൂടാതെ ഗുരുതരമായ അസുഖങ്ങൾ നേരിടുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് 50,000 രൂപയുടെ ചികിത്സ ധനസഹായവും ഈ പദ്ധതി വഴി നൽകുന്നു. നോർക്ക റൂട്ട്സ്സിന്റെ നേതൃത്വത്തിലാണ് സാന്ത്വനം പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയേയും ആനുകൂല്യങ്ങളെയും പറ്റിയുള്ള വിശദമായ വിവരങ്ങൾക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് സന്ദർശിക്കുക.

Malayalam News Express