നമ്മുടെ നാട്ടിൽ നിന്നും വിദേശത്ത് പോയി ജോലി ചെയ്യുന്നവർ ധാരാളം ആളുകളുണ്ട്. പ്രവാസികൾ നമ്മുടെ നാടിന് എന്നും മുതൽക്കൂട്ടാണ്.
പ്രവാസികളുടെ ക്ഷേമത്തിനു ഊന്നൽ നൽകിക്കൊണ്ട് സർക്കാർ നിരവധി പദ്ധതികൾ എല്ലാം ആരംഭിച്ചിരുന്നു. അത്തരത്തിലുള്ള പ്രവാസ ക്ഷേമനിധിയിൽ ധാരാളം പേർ അംഗമായിട്ടുണ്ട്. എന്നാൽ ഈ ക്ഷേമനിധിയിൽ എങ്ങനെ ചേരണമെന്നും അംഗമാകുന്നതിന്റ പ്രയോജനങ്ങൾ എന്താണെന്നും ഇന്നും പലർക്കുമറിയില്ല. ഈ സ്കീം തീർച്ചയായും പ്രവാസികൾക്ക് ഗുണമാണ്. കാരണം 60 വയസ്സിനുശേഷം 2000 മുതൽ 5000 രൂപ വരെ പെൻഷനും മറ്റ് ലഭിക്കുന്നതാണ്. ചെറിയ ഒരു തുക മാത്രം അടച്ചാൽ മതിയാകും. അത് മാത്രമല്ല പദ്ധതിയിൽ ചേരുന്നതിലൂടെ അവകാശിക്ക് അപേക്ഷകന്റെ മരണശേഷം അർദ്ധ പെൻഷനും വൈദ്യസഹായവും ലഭിക്കുന്നു. പ്രവാസികൾക്ക് മാത്രമല്ല കേരളത്തിനു പുറത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്നവർക്കും ഈയൊരു പ്രവാസി സൂരക്ഷ വെൽഫെയർ പെൻഷന്റ ഭാഗമാകാൻ കഴിയും. അപ്പോൾ ഇതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും ഇതിൻറെ ഗുണങ്ങൾ എന്താണെന്നുമാണ് ഈ ഒരു വീഡിയോയിലൂടെ വിശദമാക്കുന്നത്. ആയതിനാൽ ഇത് വിശദമായി കണ്ട് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.
മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
