പ്ലാവിൽ നിറയെ ചക്ക ഉണ്ടാകാനും വിണ്ടുകീറാതിരിക്കാനും ഇനി ഇത് മാത്രം മതി..!!

മിക്ക ആളുകളുടെയും വീടുകളിൽ പ്ലാവ് ഉണ്ടായിരിക്കും. എന്നാൽ ചക്ക ഉണ്ടാകുന്ന സീസൺ ആകുമ്പോൾ ചില ആളുകളുടെ പ്ലാവുകളിൽ മാത്രമേ പ്രതീക്ഷിച്ച രീതിയിൽ കായ്ഫലം ഉണ്ടാവുകയുള്ളൂ. ഇത് കൃത്യമായ പരിചരണം നൽകാത്തതിനാലാണ്. നമ്മൾ പ്ലാവിന്റെ തൈ വാങ്ങുമ്പോൾ തന്നെ ശ്രദ്ധയോടെ നല്ല തൈ വാങ്ങേണ്ടതുണ്ട്.

ചില സാഹചര്യങ്ങളിൽ നല്ല മരമായാലും ഫലം നൽകാതിരിക്കാറുണ്ട്. ഇതിന് വളരെ ഫലപ്രദമായ ഒരു പ്രതിവിധിയുണ്ട്. ഈ പ്രതിവിധി ചെയ്താൽ പ്ലാവ് നിറയെ ചക്ക ഉണ്ടാകും. ഇതിന് നമുക്ക് ആവശ്യമുള്ളത് ഒരു ഉപ്പാണ്. സാധാരണ വീടുകളിൽ കാണുന്ന കല്ലുപ്പ് പോലെ തന്നെ ഉള്ള ഒരു തരം ഉപ്പാണിത്. മഗ്നീഷ്യം സൾഫേറ്റ് പ്രധാന ചേരുവയായ ഒരു ഉപ്പ് ആണിത്. എപ്സം സോൾട്ട് എന്നാണ് ഇതിന് പറയുന്ന പേര്. മാർക്കറ്റിൽ നിന്നും ഇത് വാങ്ങാവുന്നതാണ്. ഇത് പ്ലാവിന്റെയും മാവിന്റെയും ചെടികളുടെയും കടക്കൽ ഇട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ചെടികൾക്കും മരങ്ങൾക്കും വളരെയധികം ആരോഗ്യം ലഭിക്കുകയും ഇവ നന്നായി കായ്ക്കുകയും ചെയ്യും. മാത്രമല്ല കായ ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നമായ വിണ്ടുകീറൽ ഈ പ്രതിവിധി ചെയ്യുന്നതോടെ മാറുന്നതാണ്. അതിനാൽ എല്ലാ കർഷകർക്കും ഇത് വളരെയധികം ആശ്വാസം നൽകുന്ന ഒരു മാർഗമാണ്. വളരെ ഫലപ്രദമായ ഈ മാർഗം എല്ലാവരും പരീക്ഷിച്ചു നോക്കൂ. കൂടാതെ പ്ലാവ്, മാവ് എന്നിവ വീട്ടിലുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില അറിവുകളും ചേർത്തിരിക്കുന്നു.

Malayalam News Express