വർഷം മുഴുവൻ ഇനി ചക്ക ഡ്രമ്മിൽ കായ്ക്കും വിശ്വാസം വരുന്നില്ല അല്ലേ എന്നാൽ സംഗതി സത്യമാണ്. വെറും ഒന്നര വർഷം കൊണ്ട് ഈ പ്ലാവ് കായ്ക്കും. വിയറ്റ്നാം പ്ലാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്ത് ചെയ്താലാണ് ഈ പ്ലാവ് കായ്ക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇതിൻറെ രുചിയും മറ്റു ചക്കകളിൽ നിന്നും വളരെ വ്യത്യസ്തമാണ് എന്നുവച്ചാൽ മധുരം ഒരുപാട് കൂടുതലാണ്.
ഇന്നത്തെ കാലത്ത് സ്ഥല പരിമിതികൾ എല്ലാ വീടുകളിലും ഉണ്ടാവും കാരണം ചുരുങ്ങിയ സ്ഥലത്ത് ഒരു കൊച്ചു വീട് വെച്ച് താമസിക്കുന്നവർ ആയിരിക്കും ഭൂരിപക്ഷം ആളുകളും അവർക്ക് ഇതുപോലെ മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ എന്നും ഒരു സ്വപ്നമായിരിക്കും. എന്നാൽ അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഡ്രമ്മിൽ കായ്ക്കുന്ന ഈ സൂപ്പർ പ്ലാവിന്റെ വിശേഷങ്ങൾ ഇവിടെ പറയുന്നത്.
അതിന് ആദ്യമായി നമുക്ക് വേണ്ടത് 220 ലിറ്റർന്റെ ഒരു ഡ്രം ആണ്. ഇതിനെ പകുതിയാക്കി വേണം നമുക്ക് ഈ പ്ലാവ് നടാൻ. ഇതേ അളവിലുള്ള ഡ്രമ്മിൽ മാവ്, സപ്പോട്ട തുടങ്ങിയവയും നടാവുന്നതാണ്. ഇവ നല്ല രീതിയിൽ കായ്ക്കുകയും ചെയ്യും. ഇപ്പോൾ പ്ലാവ് നടുന്നതിനു വേണ്ടിയുള്ള രീതിയിലാണ് ഡ്രം തയ്യാറാക്കുന്നത്.
തുടർന്ന് ഡാമിൻറെ താഴെയും സൈഡിലും ആയിട്ട് ഹോളുകൾ ഇടണം എന്നിട്ട് നന്നായി ഒന്ന് കഴുകി എടുക്കണം. ഇതിലേക്ക് എന്തെങ്കിലും കട്ടി ആയിട്ടുള്ള കുറച്ച് ഇഷ്ടിക കഷണങ്ങൾ ഇട്ടു വയ്ക്കാം അല്ലെങ്കിൽ കല്ലോ, മെറ്റാലോ മറ്റു പാഴ്വസ്തുക്കളോ ഇട്ടു കൊടുക്കാവുന്നതാണ്. ഇവയാണ് ഡ്രമ്മിന് ഉള്ളിൽ ആദ്യ ലെയർ ആക്കി വെക്കാൻ ഉപയോഗിക്കുന്നത്.
തുടർന്നു പ്രത്യേകം തയ്യാറാക്കിയ മണ്ണ് വേണം ഇഷ്ടികക്കു മുകളിൽ ഇട്ടു കൊടുക്കുവാൻ എന്നിട്ട് അതിലേക്ക് നമ്മളുടെ പ്ലാവിൻ തൈ വയ്ക്കുക ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുക്കുക. ഇത്രയും കാര്യങ്ങൾ സൂക്ഷ്മമായി ചെയ്തുകഴിഞ്ഞാൽ ഒന്നര വർഷം കൊണ്ട് ഈ പ്ലാവ് കായ്ക്കുകയും തുടർന്ന് ഓരോ വർഷവും നമുക്ക് ചക്കകൾ ലഭിക്കുകയും ചെയ്യും കൂടുതൽ വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
