ഇപ്പോൾ നമ്മുടെ സംസ്ഥാനത്തു ഉയർന്ന മരണം നിരക്കാണ് എന്നും വരുന്നത്. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ധാരാളം പേർ മരണമടയുന്നതിന്റ കാരണം എന്ന് പറയുന്നത് ഓക്സിജന്റ അളവ് കുറയുകയും അത് നമ്മുടെ ശരീരത്തെ പെട്ടെന്നു ബാധിക്കുകയും ചെയ്യുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും ഓക്സിജൻ ലെവൽ അറിയുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. അതു കൊണ്ട് തന്നെ ഇന്ന് മിക്ക വീടുകളിലും പൾസ് ഓക്സിമീറ്റർ വാങ്ങിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ഓക്സിജന്റ അളവ് കുറയുന്നത് കൃത്യമായി അറിയുവാൻ നിങ്ങൾക്ക് ഈയൊരു പൾസ് ഓക്സിമീറ്റർ കൊണ്ട് സാധിക്കും. ഇത് ചെലവു കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ഉപകരണമാണ്. ഇത് ഓൺലൈൻ വഴിയും ഇപ്പോൾ ധാരാളം ലഭ്യമാണ്. രോഗിയുടെ വിരലുകളിൽ ഒന്ന് ഈ ഒരു ഉപകരണം ഘടിപ്പിച്ചാൽ കൃത്യമായി കാണിക്കും. 60 -100 വരെ ഉള്ള ഹൃദയമിടിപ്പ് ചെക്ക് ചെയ്യാനും ഇതു കൊണ്ട് ഉപകരിക്കുന്നതാണ്. അപ്പോൾ ഇത് വാങ്ങിക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. തീർച്ചയായും ഈ ഒരു കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു അറിവ് തന്നെയാണ്. അതുകൊണ്ട് മറ്റുള്ള
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
