ഫ്രിഡ്ജിൽ സ്ഥലം തികയുന്നില്ലേ? പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാം

നമ്മൾ വീട്ടിൽ പാചകം ചെയ്യുന്നതിന് വേണ്ടിയുള്ള പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും നമ്മൾ പൊതുവേ ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കാറുള്ളത്. ദിവസേന കടയിൽ പോയി ഫ്രഷ് ആയിട്ടുള്ള പച്ചക്കറികൾ വാങ്ങുന്ന ആളുകൾ ആണെങ്കിൽ ഇതിന്റെ ആവശ്യമില്ല. എന്നാൽ തിരക്കേറിയ ജീവിതത്തിൽ ദിവസേന കടയിൽ പോയി പച്ചക്കറികൾ വാങ്ങി വയ്ക്കുക എന്നത് നടക്കാത്ത കാര്യമാണ്.

അതിനാൽ തന്നെ രണ്ടോ മൂന്നോ ദിവസത്തേക്ക് ആവശ്യമുള്ളത്രയും പച്ചക്കറികൾ നമ്മൾ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്രയും പച്ചക്കറികൾ നമ്മൾ ശ്രദ്ധയോടെ ഫ്രിഡ്ജിനുള്ളിൽ വെച്ചില്ലെങ്കിൽ ഇവ ഉപയോഗശൂന്യമായി പോകും. പല ആളുകൾക്കും പച്ചക്കറികൾ മുഴുവനും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല, സ്ഥലം തികയുന്നില്ല എന്ന് പരാതികൾ പറയാറുണ്ട്. ഇതിനുള്ള പരിഹാരമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പച്ചക്കറികൾ ഓരോന്നും വേറെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഇട്ടു വെക്കുമ്പോൾ ഇവ ഫ്രിഡ്ജിൽ വെക്കാൻ ചിലപ്പോൾ സ്ഥലം തികഞ്ഞെന്നു വരില്ല.

എന്നാൽ ഇതിനുപകരമായി ആദ്യം പയർ, ബീൻസ്, മുരിങ്ങ, ക്യാരറ്റ് എന്നിവ വൃത്തിയായി കഴുകി നന്നാക്കിയ ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് വൃത്തിയായി തുടച്ചെടുക്കുക. ഇവയിൽ ഒട്ടും ഈർപ്പം നിൽക്കാൻ പാടില്ല. ഇനി ഇവ ആവശ്യത്തിനുള്ള വലുപ്പത്തിൽ അരിയുക. അതിനുശേഷം പ്ലാസ്റ്റിക് കവറുകളിലേക്ക് ഇവ നിറയ്‌ക്കുക. ഓരോ പച്ചക്കറികളും തനിച്ചുള്ള കവറുകളിൽ നിറക്കണം. അതിനുശേഷം ഇവയിൽ ഒട്ടും എയർ കടക്കാത്ത രീതിയിൽ അടച്ചുവയ്ക്കണം. ഇനി ഇത് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഒതുക്കി അടുക്കി വെക്കുക. തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ടിഷു പേപ്പറുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ നിറച്ച് വയ്ക്കാവുന്നതാണ്. മത്തങ്ങ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയുടെ കുരുകളഞ്ഞതിനുശേഷം മാത്രമേ വെക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഇവ ചീഞ്ഞു പോകും. ഇനി പച്ചക്കറികൾ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. വ്യത്യാസം നിങ്ങൾക്ക് തന്നെ കാണാം.

Malayalam News Express