നമ്മളെല്ലാവരും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ പല സമയത്തും നമ്മൾ ഉദ്ദേശിച്ചത് പോലെ പലതും വൃത്തിയാക്കാൻ സാധിക്കാറില്ല. മിക്ക വീടുകളിലെയും ഏറ്റവും പ്രധാന പ്രശ്നം ബാത്റൂം ക്ലീൻ ചെയ്യുന്നതായിരിക്കും. വീട്ടിലെ ബാത്റൂം ക്ലീൻ ആയിരിക്കണമെന്ന് എല്ലാ ആളുകളും ആഗ്രഹിക്കുന്നതാണ്. പക്ഷേ പലപ്പോഴും ബാത്റൂമിനുള്ളിലെ കറയും അഴുക്കുമൊന്നും അത്ര എളുപ്പം പോകുന്നതായിരിക്കില്ല.
ഇത് വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാനുള്ള ഒരു കിടിലൻ ടിപ്പ് ഇവിടെ ചർച്ച ചെയ്യാം. ഇതിനായി ആദ്യം തന്നെ ബാത്റൂമിലെ കറയുള്ള ഭാഗങ്ങളെല്ലാം ഒന്ന് നനച്ചിടാനായി ശ്രദ്ധിക്കണം. ശേഷം നമ്മൾ ഇത് ക്ലീൻ ചെയ്യാനായി ഒരു മിശ്രിതം തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി ഒരു പാത്രത്തിൽ അല്പം സോപ്പുപൊടി എടുക്കണം. ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ശേഷം നാരങ്ങാനീരാണ് പിഴിഞ്ഞൊഴിക്കേണ്ടത്. ഇതിനോടൊപ്പം അല്പം വിനാഗിരി കൂടി ചേർക്കണം.
ശേഷം ബാത്റൂമിലെ കറയുള്ള ഭാഗങ്ങളിൽ ഈ മിശ്രിതം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇനി ഒരു 15 മിനിറ്റ് വെയിറ്റ് ചെയ്യേണ്ടതാണ്. ശേഷം സാധാരണ ബാത്റൂം ക്ലീൻ ചെയ്യുന്നതുപോലെ തന്നെ ബ്രഷ് കൊണ്ട് ഉരച്ച് വൃത്തിയാക്കുക. ഇപ്പോൾ എത്ര ഇളകാത്ത കറയും പോയി നിങ്ങളുടെ ബാത്റൂം വെട്ടി തിളങ്ങുന്നത് കാണാൻ സാധിക്കുന്നതാണ്. എല്ലാ ആളുകളും ഈ ഒരു രീതി വീട്ടിൽ ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കണം. 100% റിസൾട്ട് തരും എന്നുള്ള കാര്യത്തിൽ സംശയമില്ല.
