ബാത്‌റൂമിൽ ഉപയോഗിക്കുന്ന ചെരിപ്പ് ഇനി ഞൊടിയിടയിൽ പുതിയത് പോലെ ആക്കാം! 3 കിടിലൻ ടിപ്സ്

നമ്മുടെ ജോലികൾ എളുപ്പമാക്കുന്നതിന് നിരവധി സൂത്രപണികൾ ഇന്ന് നമ്മൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ എല്ലാ ആളുകൾക്കും ഏറെ ആവശ്യമായിട്ടുള്ള ഒരു ടിപ്പ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. നമ്മളെല്ലാവരും ബാത്ത്റൂമിലും മറ്റും ചെരുപ്പ് ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ കുറച്ചു കഴിയുമ്പോഴേക്കും നല്ലവണ്ണം അഴുക്ക് ആവാറുണ്ട്. എത്ര ഉരച്ചു കഴുകിയാലും പോകാത്ത തരത്തിലുള്ള അഴുക്കാണ് ഇത്തരം ചെരിപ്പുകളിൽ ഉണ്ടാവുക.

എന്നാൽ നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി ചെരുപ്പുകൾ ആദ്യം തന്നെ നല്ലതുപോലെ ഒന്ന് നനച്ച് കൊടുക്കുക. കഴുകിക്കളയാൻ സാധിക്കുന്ന അഴുക്കുകൾ പെട്ടെന്ന് കഴുകിക്കളഞ്ഞതിനുശേഷം നമുക്ക് ഈ രീതി ട്രൈ ചെയ്യാം. ഇനി നമുക്ക് ആവശ്യമായി വരുന്നത് അല്പം ഉപ്പാണ്. ഒരു സ്പൂൺ ഉപ്പ് ചെരുപ്പിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒരു ഗ്ലൗസ് കയ്യിൽ ഇട്ടതിനുശേഷം ഉപ്പു കൊണ്ട് ചെരുപ്പ് നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്യുക. ഈ സമയത്ത് തന്നെ ഉപ്പിലേക്ക് ചെരിപ്പിൽ ഉള്ള എല്ലാ അഴുക്കുകളും ഇളകി പിടിക്കുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ ഒരു രണ്ട് മിനിറ്റ് നേരം സ്ക്രബ് ചെയ്താൽ തന്നെ ചെരുപ്പ് നല്ല ക്ലീനായി കിട്ടുന്നതായിരിക്കും.

എല്ലാ ആളുകൾക്കും ഏറെ ഉപകാരപ്രദം ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണിത്. ഇന്നുതന്നെ ഇതൊന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കൂടുതൽ സൂത്രപ്പണികൾ വിശദമായി അറിയാം.

Malayalam News Express