ബിൽഡിംഗ് പെർമിറ്റ് എല്ലാ ആളുകൾക്കും ഏറെ ആവശ്യമായിട്ടുള്ള കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ബിൽഡിംഗ് പെർമിറ്റ് എടുക്കുന്നതിനായി ആവശ്യമുള്ള രേഖകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് പരിശോധിക്കാം ആദ്യമായി നമുക്ക് വേണ്ടത് ആധാരമാണ്. ശേഷം ടാക്സ് അടയ്ക്കാറുണ്ട് എന്ന് തെളിയിക്കുന്ന രസീത് നൽകണം. പൊസിഷൻ സർട്ടിഫിക്കറ്റ് ആണ് അടുത്തതായി വേണ്ടത്.
അടുത്താണ് ഇസി. അടുത്തതായി പ്ലാൻ ഓൺലൈൻ ആയി സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്. ഓൺലൈനായി ഇത് സബ്മിറ്റ് ചെയ്യാനുള്ള അധികാരം നൽകുന്നത് ലൈസൻസികൾക്ക് മാത്രമാണ്. ഈ ലൈസൻസികൾ മുഖേന മാത്രമാണ് നിങ്ങൾക്ക് ബിൽഡിംഗ് പെർമിഷൻ എടുക്കുന്നതിനായി ഗവൺമെൻറ് അനുമതി നൽകുന്നുള്ളൂ. നിരവധി കാറ്റഗറികൾ ആയി തരംതിരിച്ചാണ് കെട്ടിടത്തിന് പെർമിറ്റ് നൽകുന്നത്. ഓരോ കാറ്റഗറിയിലും ഓരോ നിബന്ധനകളും നൽകിയിട്ടുണ്ട്.
ഇത് അനുസരിച്ച് മാത്രമായിരിക്കും ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ സാധിക്കുകയുള്ളൂ. ഒരു പ്ലാൻ സബ്മിറ്റ് ചെയ്താൽ ഏഴുദിവസം എങ്കിലും കഴിഞ്ഞാണ് ഇത് പ്രോസസിങ്ങിലേക്ക് എത്തുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കെട്ടിടം സന്ദർശിച്ചതിനു ശേഷം ആയിരിക്കും അപ്രൂവൽ തരുന്നത്. ഇതുകൂടാതെ പ്ലാൻ സബ്മിറ്റ് ചെയ്യുമ്പോൾ ഓൺലൈനായി ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതാണ്. മുൻപ് ഉള്ളതുപോലെ രേഖയായി സബ്മ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. മുഴുവനായും കാണാൻ ശ്രദ്ധിക്കുക.
