ബീറ്റ്‌റൂട്ടിന്റെ ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും..!! ആരും ഇത് അറിയാതെ പോകരുത്..!!

ബീറ്റ്റൂട്ട് എല്ലാ ആളുകൾക്കും സുപരിചിതമായ ഒരു പച്ചക്കറിയാണ്. കറികളിലും സലാഡിലും ജ്യൂസാക്കിയുമെല്ലാം നമ്മൾ ബീറ്റ്റൂട്ട് ഉപയോഗിക്കുന്നുണ്ട്. ബീറ്റ്റൂട്ട് വെറും ഒരു പച്ചക്കറി മാത്രമല്ല. വളരെയധികം ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം മിനറൽസും പോഷകങ്ങളും ഫൈബറും ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ടിന്റെ ചില സവിശേഷതകൾ ഇവിടെ പങ്കു വയ്ക്കാം. പിത്താശയ കല്ല് ഇല്ലാതാക്കുന്നതിന് ഉത്തമമായ പ്രതിവിധിയാണ് ബീറ്റ്റൂട്ട് കഴിക്കുന്നത്. ബീറ്റ്റൂട്ട് സലാഡുകളും ജ്യൂസും കഴിക്കുന്നത് വളരെ നല്ലതാണ്. ന്യൂറോണുകളുടെ ശരിയായ പ്രവർത്തനത്തിന് ബീറ്റ്റൂട്ട് വളരെയധികം സഹായിക്കും. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റുകൾ എന്ന ഘടകമാണ് ബീറ്റ്‌റൂട്ടിന് ഈ കടും നിറം നൽകുന്നത്. ഇതേ ഘടകം തന്നെയാണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത്.

അതിനാൽ കാൻസർ രോഗം വരാതിരിക്കുന്നതിന് ബീറ്റ്‌റൂട്ട് സഹായിക്കും. നമ്മുടെ ശരീരത്തിലെ രക്തത്തെയും കരളിനെയും ശുദ്ധീകരിക്കുന്നതിന് ബീറ്റ്റൂട്ട് സഹായിക്കും. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് രക്തധമനികളുടെ വലുപ്പം കൂട്ടുകയും ഇത് രക്തത്തിന്റെ സുഖമമായ സഞ്ചാരത്തിന് വഴിവെക്കുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിന് ബീറ്റ്റൂട്ട് വഹിക്കുന്ന പങ്ക് വലുതാണ്. അതിനാൽ തന്നെ ശരീരത്തിൽ കൂടുതൽ ഓക്സിജൻ നിർമിച്ച് ഇത് കോശങ്ങളിലേക്ക് എത്തിക്കുന്നതിന് ബീറ്റ്റൂട്ടിന്റെ സഹായം കൂടിയേതീരൂ. ബീറ്റ്റൂട്ട് കഴിക്കുന്ന ആളുകൾക്ക് രക്തസമ്മർദ്ദം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഇങ്ങനെ നിരവധിയായ ഔഷധഗുണങ്ങളുള്ള ബീറ്റ്റൂട്ട് നിങ്ങളും ശീലമാക്കുക.

Malayalam News Express