ഭൂരിഭാഗം ആളുകൾക്കും അറിയാത്ത മുരിങ്ങയിലയുടെ അത്ഭുതഗുണങ്ങൾ ഇവയാണ്..!! ഏറ്റവും ഉപകാരപ്രദമായ വിവരം..!!

മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് മുരിങ്ങയില എന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മുരിങ്ങയിലയ്ക്ക് വളരെ വലിയ പങ്കുണ്ട്. ഇതിൽ ഫൈറ്റർന്യൂട്രിനോകൾ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.

മാത്രമല്ല അലർജികളിൽ നിന്നും, ബാക്ടീരിയകളിൽ നിന്നും രക്ഷനേടാനും ഇത് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ എ, സി, അയൺ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിറയെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയില എന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ധാരാളം പോഷകങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. മുരിങ്ങയിലയിൽ ജീവകം സി അടങ്ങിയിരിക്കുന്നതിനാൽ തന്നെ അസ്ഥികൾക്കും, പല്ലുകൾക്കും ഏറെ നല്ലതാണ്.

മുരിങ്ങയില കഴിക്കുന്നത് ശരീരത്തിൻറെ ഊർജ്ജം വർധിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ്. ധാരാളം അമിനോ ആസിഡുകളും, ഫൈബറുകളും അടങ്ങിയിട്ടുള്ള ഭക്ഷണം ആയതുകൊണ്ട് തന്നെ ഷുഗറിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനസംബന്ധമായ രോഗങ്ങൾക്കും ഏറെ ഉത്തമമാണ് മുരിങ്ങയില. മുരിങ്ങയില ഒരു നേരമെങ്കിലും ഭക്ഷണത്തിൻറെ ഭാഗമാക്കുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തെ ഏറെ പുഷ്ടിപ്പെടുത്താൻ സഹായിക്കും.

Malayalam News Express