പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പ്രായം ഒരു തടസമല്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വെണ്ട. അതിന്റെ ഒരു ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ വീട്ടമ്മയുടെ വാർത്ത സോഷ്യൽ മീഡിയ ലോകം ഏറ്റെടുക്കുന്നത്. സാധാരണ വീടുകളിൽ കാണുന്ന ഒന്നാണ് വിവാഹത്തിനു ശേഷം ജോലിക്കും പഠിക്കാനും കഴിയാതെ നാല് ചുമരിൽ ഒതുങ്ങി പോയ ചില വീട്ടമ്മമാർ.
മറിയം മാത്യു എന്ന വീട്ടമ്മയാണ് വിദ്യ അഭ്യസിക്കാൻ മുന്നോട്ട് കടന്നു വന്നിരിക്കുന്നത്. തന്റെ മകളായ സാറ എലിസബെത്തിനോപ്പം ഇനി മുതൽ തിരുവനന്തപുരത്ത് വക്കീൽ കുപ്പായം അണിയാൻ പോകുകയാണ്. 2016 ലാണ് പഠിക്കാൻ വേണ്ടി മറിയം മാത്യു പഠിക്കാൻ കോളേജിൽ ചേരുന്നത്. മകളായ സാറയോടപ്പമാണ് അമ്മ കോളേജിൽ പോകുന്നതും പരീക്ഷ എഴുതുന്നതും.
തന്റെ കുടുബത്തിൽ നിരവധി വക്കീലമാർ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരേ സമയം അമ്മയും മകളും വക്കീൽ കുപ്പായം അണിഞ്ഞ് നിൽക്കുന്നത്. തിരുവനന്തപുരത്ത് തന്നെയാണ് പലിശീലിക്കാൻ ഇരുവർക്കും താത്പര്യം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. അഡ്വക്കറ്റ് മാത്യു പി തോംസനാണ് മറിയയുടെ ഭർത്താവ്. മകൻ തോമസ് പി മാത്യു ബാംഗ്ലൂരിൽ മൂന്നാം വർഷം ബിബിഎ വിദ്യാർത്ഥിയാണ്.
മകൻ ബാംഗ്ലൂരിൽ പോയതോടെ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ മകൾ സാറയാണ് പഠിക്കാൻ ആദ്യമായി പറയുന്നത്. ഭർത്താവ് പിന്തുണച്ചതോടെയാണ് മറിയം പഠിക്കനായി കോളേജിൽ ചേരുന്നത്. ഏകദേശം ഉദാഹരണം സുജാതയിലെ മഞ്ജുവാരിയറിനെ പോലെയായിരുന്നു മറിയവും മകൾ സാറയും പഠിച്ചിരുന്നത്.
