മഞ്ഞൾ കൃഷി ചെയ്യാൻ പറ്റിയ സമയം ഇതാ. മഞ്ഞളിന്റെ ഔഷധഗുണത്തെ പറ്റി അധികമൊന്നും പറയേണ്ടതില്ല. ജീവിത ശൈലി രോഗങ്ങൾ കുറക്കാൻ മഞ്ഞൾ ഭക്ഷണത്തിൽ കൂട്ടേണ്ടത്തിന്റെ ആവശ്യകതയും നമുക്കൊക്കെ അറിയാം. അറിഞ്ഞോ അറിയാതെയോ മഞ്ഞൾ പല രൂപത്തിൽ നമ്മൾ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാറുണ്ട്.
മഞ്ഞൾ കൃഷി എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. സ്ഥല പരിമിതി ഉള്ളവർക്കും,വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കും മഞ്ഞൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുന്നത് ഉപകാരപ്രദമാകും.
മഞ്ഞൾ, ഇഞ്ചി, കപ്പ,ചേന, ചേമ്പ്, മറ്റ് ഭൂകാണ്ഡങ്ങൾ എന്നിവ നടാൻ പറ്റിയ ദിവസം ബുധനാഴ്ചയാണെന്ന് പഴമക്കാർ പറയാറുണ്ട്. ഇതിൽ യാതൊരു നിർബന്ധവും പറയാനില്ലെങ്കിലും കൃഷിയിലേക്ക് ഇറങ്ങുക എന്നത് തന്നെയാണ് പ്രധാനം.
സിമെന്റ് ചാക്കുകൾ ഉപയോഗിച്ച് മട്ടുപ്പാവിൽ അല്ലെങ്കിൽ അടുക്കള പുറത്ത് എങ്ങനെ മഞ്ഞൾ നടാം എന്ന് നോക്കാം.ഗ്രോ ബാഗിന് സമാനമായ രീതിയിലാണ് കൃഷി രീതി. ജൈവവളങ്ങളും മണ്ണും ചേർത്തബാഗുകളിൽ ആണ് മഞ്ഞൾ വിത്ത് നടുന്നത്. നാടുന്നതിന് മുൻപ് വിത്തുകൾ സ്യൂഡോമോനസിൽ മുക്കി വെച്ച് ഒരുമണിക്കൂർ കഴിഞ്ഞ് പുറത്തെടുത്ത് തണലിൽ വച്ച് ഉണക്കിയെടുക്കണം. ബാഗുകളിൽ മഞ്ഞൾ നടുന്നതിന്റെ വീഡിയോ ചേർക്കുന്നു. കാണുക
