ഇൻഡോർ അലങ്കരിക്കുന്നതിന് വീടുകളിൽ ചെടികൾ വയ്ക്കാറുണ്ട്. ഇൻഡോർ ചെടികളിൽ വളരെ ജനപ്രീതിയുള്ള ചെടികളാണ് മണി പ്ലാന്റുകൾ. ഇവ വള്ളികളായും ബുഷുകളായും വളർത്താൻ സാധിക്കും.
ചെറിയ ചെടിച്ചട്ടികളിൽ നിറയെ തിങ്ങി നിൽക്കുന്ന മണി പ്ലാന്റിലകൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. മേൽപ്പറഞ്ഞ രീതിയിൽ മണി പ്ലാന്റുകൾ വളർത്തിയെടുക്കുന്നതിന് ഒരു ചെറിയ സൂത്രപ്പണിയുണ്ട്. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. നമ്മുടെ അടുക്കളയിലുള്ള ഒരു ഉൽപ്പനം ഉപയോഗിച്ചാണ് മണി പ്ലാന്റുകൾ ഈ പരുവത്തിൽ ആക്കി എടുക്കുന്നത്. എല്ലാ കറികളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായ ഉലുവയാണ് ഇവിടുത്തെ താരം. രണ്ട് ടീസ്പൂൺ ഉലുവയാണ് നമുക്ക് ആവശ്യമുള്ളത്. രണ്ട് ടീസ്പൂൺ ഉലുവ അര ലിറ്റർ വെള്ളത്തിൽ മുക്കി വയ്ക്കണം. ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുന്നത് വളരെ നല്ലതാണ്. അതിനുശേഷം ഈ വെള്ളം ചെടികൾക്ക് ഉപയോഗിക്കാവുന്നതാണ്. കുതിർത്തെടുത്ത ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് ഒരു ടീസ്പൂൺ വീതം അര ലിറ്റർ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഈ വെള്ളത്തിലേക്ക് മണി പ്ലാന്റ് ഇലകൾ ഇറക്കി വയ്ക്കാവുന്നതാണ്. ഇവ തനിയെ വേര് പിടിച്ചു കൊള്ളും. മാത്രമല്ല, രണ്ടുദിവസം കൂടുമ്പോൾ നല്ല വെള്ളം നിറച്ചു കൊടുക്കേണ്ടതാണ്. ഇത് കൂടാതെ ഇലകളിലും വെള്ളം തെളിയിക്കേണ്ടത് ആവശ്യമാണ്. ഒരുപാട് വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ ചെടികൾ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.
https://www.youtube.com/watch?v=0D-8KC-4_OE
