മയോണൈസ് കൂട്ടി വിഭവങ്ങൾ കഴിക്കുന്നത് എല്ലാ ആളുകൾക്കും ഇഷ്ടമായിരിക്കും. അറേബ്യൻ വിഭവമായ മയോണൈസ് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ കടകളിൽ ഒക്കെ ഉണ്ടാക്കുന്ന മയോണൈസ് ചിലപ്പോൾ രാസപദാർത്ഥങ്ങൾ ചേർത്ത് ആയിരിക്കും ഉണ്ടാക്കുന്നത്. എന്നാൽ ഒട്ടും വിഷാംശം കൂടാതെ തന്നെ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് മയോണൈസ് ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണെന്ന് നോക്കാം.
ഇതിനായി ആദ്യം രണ്ടു മുട്ട എടുക്കുക. അതിനുശേഷം ഇതിന്റെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർക്കുക. അതിനുശേഷം മിക്സി അടച്ചുവെച്ച് മിക്സിയുടെ സ്വിച്ച് ഇടത്തോട്ട് തിരിച്ച് കറക്കി എടുക്കണം. ഇത് ചെറുതായി ഒന്ന് അടിച്ചശേഷം ഇതിലേക്ക് അഞ്ച് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇനി വീണ്ടും ഇത് അടിച്ചെടുക്കുക.
ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് സൺഫ്ലവർ ഓയിൽ കുറച്ചായി ഒഴിച്ച് മിക്സ് ചെയ്തു മിക്സിയിൽ തന്നെ അടിച്ച് എടുക്കണം. ഇത്രയേ ഉള്ളൂ, വളരെ സ്വാദിഷ്ടമായ മയോണൈസ് തയ്യാർ. ഇനി കടകളിലെ രാസവസ്തുക്കളടങ്ങിയ മയോണൈസ് കഴിക്കേണ്ട. വീട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. ഇത് എല്ലാവരും വീട്ടിൽ ട്രൈ ചെയ്യൂ.
