മലയാളി കുടുംബത്തോട് കരുണ കാണിച്ചതിന് രണ്ട് പോലീസ്ക്കാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരവ്

നമ്മുടെ പലരുടേയും ധാരണ കുറ്റം കണ്ടുപിടിക്കാനും പെറ്റി അടയ്ക്കാനും അതുമല്ലെങ്കിൽ കുറ്റം ആരോപിക്കാനും ഉള്ളതാണ് പോലീസ് എന്നാണ്. നമ്മുടെ ധാരണയെ കുറ്റം പറയാൻ പറ്റില്ല. പല പൊലീസുകാരും അങ്ങനെ തന്നെയാണ് എല്ലാവരെയും പറയുന്നില്ല ചില പോലീസുകാർ. പോലീസുകാരും കരുണ വറ്റാത്ത വരും മനുഷ്യത്വമുള്ള വരും ഒക്കെ ഉണ്ട്. പ്രവാസി എന്നോ സ്വദേശി എന്നോ നോക്കാതെ കുട്ടികൾ അടങ്ങുന്ന ഒരു കുടുംബത്തെ സ്വന്തം വണ്ടിയിൽ തണലൊരുക്കി അജ്മാനിലെ 2 പോലീസുദ്യോഗസ്ഥർ.

പി സി ആർ ടെസ്റ്റ് എടുക്കാൻ വന്ന മലയാളി കുടുംബത്തിന് കൊടും വെയിലത്തു തണലേകി കൊണ്ട് അജ്മാനിലെ പോലീസ് ഓഫീസർ. സ്കൂൾ അഡ്മിഷൻ വേണ്ടി പിസിആർ ടെസ്റ്റ് എടുക്കുന്നതിനു വേണ്ടി എത്തിയതായിരുന്നു രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന ഈ കുടുംബം. പരിശോധനാകേന്ദ്രം തുറക്കാൻ വൈകുന്നതിനാൽ പൊരിവെയിലത്ത് നിൽക്കുന്നതുകൊണ്ട് ഈ കുട്ടികളെയും കുടുംബത്തെയും അവരുടെ എയർകണ്ടീഷൻ ചെയ്ത പട്രോളിങ് വാഹനത്തിലേക്ക് കയറ്റി ഇരിക്കുകയായിരുന്നു.

മലയാളി കുടുംബത്തിന് ഇതുപോലെ തണൽ ഒരുക്കിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വളരെ വൈറൽ ആയിരുന്നു. കുട്ടികളോട് വളരെ നല്ല രീതിയിൽ പെരുമാറുന്ന പോലീസുകാരെയാണ് അതിൽ കാണുന്നത്. പ്രവാസികൾ എന്നോ സ്വദേശികൾ എന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ സേവിച്ച തിന് ആണ് അജ്മാൻ കിരീടാവകാശി ഈ രണ്ടു പോലീസുകാരെയും തന്റെ ഓഫീസിൽ വിളിച്ചുവരുത്തി പ്രത്യേകം ആദരിച്ചത്. പോലീസുകാർ സ്വീകരിച്ച മാനുഷിക പരിഗണന യെ അദ്ദേഹം അഭിനന്ദിച്ചു. അജ്മാൻ പൊലീസ് ഓഫീസിലെ എച്ച്ആർ വിഭാഗം മേധാവി പട്രോളിംഗ് വിഭാഗം മേധാവി ഭരണാധികാരിയുടെ ഉപദേഷ്ടാവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഈ രണ്ട് നിയമപാലകർ മറ്റുള്ള നിയമ പാലകർക്ക് ഒരു പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു

Malayalam News Express