മല്ലി, പുതിന ഇലകൾ ഇനി കടയിൽ നിന്നും വാങ്ങുകയെ വേണ്ട, വീട്ടിൽ തന്നെ വളർത്താം

മല്ലി ഇലയും, പുതിനി ഇലയും എങ്ങനെ ബാൽക്കണിയിൽ അല്ലെങ്കിൽ പരിസരങ്ങളിൽ എങ്ങനെ ഉണ്ടാക്കാമെന്നതിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. നിത്യജീവിതത്തിൽ വീട്ടമ്മമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയിലയും, പുതിനിലയും. അതുകൊണ്ട് തന്നെ പാചകം ചെയുന്ന വ്യക്തിയ്ക്ക് ഈ ലേഖനം ഏറെ ഉപകാരമാകും.

നിത്യ ജീവിതത്തിൽ അത്യാവശ്യമായത് കൊണ്ട് കീടനാശികൾ ഒന്നുമില്ലാത്തത് ലഭിക്കണം. വിപണികളിൽ വാങ്ങുന്നതിനെക്കാളും ഫലപ്രദം  സ്വന്തമായി വീടുകളിൽ ഉണ്ടാക്കുന്നതാണ്. കടകളിൽ നിന്നും വാങ്ങിയ പുതിനകളുടെ തണ്ടാണ് വീടുകളിൽ പുതിനലകൾ വളർത്താൻ ഉപയോഗിക്കുന്നത്. വാങ്ങിച്ച പുതിനലകളുടെ തണ്ടുകൾ മാറ്റിവെയ്ക്കുക. അഞ്ച് ആറ് പുതിനലകളുടെ തണ്ടുകൾ എടുത്ത് മണ്ണു പറ്റിയ അടിഭാഗം മുറിച്ചു കളയുക.

ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. പിന്നീട് ട്രാൻസ്പരന്റ് ഗ്ലാസുകളിൽ ഈ തണ്ടുകൾ ഇറക്കിവെയ്ക്കുക. ഇറക്കിയതിനു ശേഷം അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. തുടർച്ചയായി അഞ്ച് ദിവസങ്ങൾ വെള്ളം മാറ്റി കൊടുക്കുകയാണെങ്കിൽ തണ്ടുകളിൽ പുതിയ വെള്ള വേരുകളെ കാണാൻ സാധിക്കും. വേരുകൾ നന്നായി വളർന്നതിനു ശേഷം മണ്ണിലേക്ക് മാറ്റി നടുക. പുറകെ തന്നെ കുറച്ച് വെള്ളവും ഒഴിച്ചു കൊടുക്കുക.

കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ നല്ല ഇലകൾ വരുന്നത്. ഈ ഇലകൾ പാചകത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇനി മല്ലിയിലകൾ എങ്ങനെ വളർത്താമെന്ന് നോക്കാം. അതിനു ആദ്യം തന്നെ വേണ്ടത് മല്ലിയുടെ വിത്തുകളാണ്. ഒരു കാൽ കപ്പ് മല്ലിയെടുത്തതിനു ശേഷം അത് മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്ത്‌ അധിക സമയമെടുത്ത്‌ മുളപ്പിച്ചുയെടുക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. ഒരു ചപ്പാത്തി പലകയിൽ ഒരു സ്പൂൺ വീതം മല്ലിയിട്ട് നന്നായി ഒടച്ചയെടുക്കുക. ഒടച്ചു കഴിഞ്ഞാൽ മണ്ണിലേക്ക് വിത്തുകൾ ഇട്ടു കൊടുക്കുക. രണ്ട് ആഴ്ചകൾക്ക് ശേഷം മല്ലി തൈകൾ ഉണ്ടാവുന്നത് കാണാം.

Malayalam News Express