നമുക്ക് ഇഷ്ടമുള്ള ഒരുപാട് പഴങ്ങൾ ഉണ്ട്. കാണാൻ വളരെ ഭംഗിയുള്ളതും വ്യത്യസ്തമായതും വളരെ ടേസ്റ്റ് ഉള്ളതുമായ ഒരു പഴമാണ് മാതളനാരങ്ങ. മാതളത്തിന്റെ അല്ലികൾ കഴിക്കുന്നതിലൂടെയും ജ്യൂസ് കുടിക്കുന്നതിലൂടെയും വളരെയധികം ഓഷധ ഗുണങ്ങൾ നമ്മുക്ക് ലഭിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റ് വളരെയധികമായി അടങ്ങിയിരിക്കുന്ന ഒന്നാണ് മാതളം. നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് മാതളത്തിന് വളരെയധികം പങ്കുണ്ട്. ഇതിനു പുറമേ പല വിധത്തിലുള്ള ദഹനപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം ആയി മാതളനാരങ്ങയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ധാരാളം ആന്റി ഒക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന മാതളനാരങ്ങ ദിവസേന കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങൾക്ക് ഉത്തമമായ ഒരു പാഠമാണ് ഇത്. ധാരാളം എനർജി ഇതിൽനിന്ന് ലഭിക്കുമെങ്കിലും ഇത് കഴിച്ചുകൊണ്ടിരിക്കുന്നതിലൂടെ വിശപ്പ് മാറുകയും ചെയ്യും. ഗ്രീൻ ടീ കുടിക്കുന്നതിനേക്കാൾ മൂന്നിരട്ടി ഫലം ആണ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ ലഭിക്കുന്നത്. അത്രയും ആന്റി ഓക്സിഡന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്. മേൽപ്പറഞ്ഞ ഗുണങ്ങൾക്കെല്ലാം പുറമേ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയുന്നതിന് മാതളനാരങ്ങ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ആയതിനാൽ ഇനി എവിടെ കണ്ടാലും എല്ലാ ആളുകളും ഈ പഴം വാങ്ങി കഴിച്ചു നോക്കൂ. നമ്മുടെ ഭക്ഷണക്രമത്തിൽ മാതളനാരങ്ങ ഉണ്ടെങ്കിൽ ഇത് വളരെയധികം ഗുണം ചെയ്യും. മാതളനാരങ്ങ സ്ഥിരമായി കഴിക്കുന്ന ആളുകൾക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നതിന് ഉള്ള സാധ്യത വളരെ ചെറുതാണ്. കൂടാതെ ക്യാൻസർ രോഗം ഉള്ള ആളുകൾക്ക് അവരുടെ ശരീരത്തിൽ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മാതളനാരങ്ങ വളരെയധികം കുറയ്ക്കുന്നുണ്ട്. ആയതിനാൽ എല്ലാ ആളുകളും മാതളനാരങ്ങ ശീലമാക്കൂ.
