മാവ് പൂക്കുന്നില്ല എന്ന് ഇനി പരാതി വേണ്ട..! ഇക്കാര്യം ചെയ്താൽ എത്ര പൂക്കാത്ത മാവും പൂക്കും..!!

മിക്ക ആളുകളുടെ വീട്ടിലും മാവ് ഉണ്ടായിരിക്കും. ഇന്ന് നിരവധി വൈവിധ്യങ്ങളാർന്ന മാവിനങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ പലപ്പോഴും ഇത് പൂക്കാത്തത് ആയിരിക്കും പല ആളുകളുടെയും പ്രശ്നം. മിക്ക ആളുകളും ഇതിനുവേണ്ടി വസ്തുക്കളുടെ സഹായമാണ് തേടാറുള്ളത്.

എന്നാൽ നമുക്ക് തികച്ചും ജൈവമായ രീതി ഉപയോഗിച്ച് പെട്ടെന്ന് തന്നെ മാവിൻറെ മുരടിപ്പും, പൂക്കാത്ത അവസ്ഥയും മാറ്റാവുന്നതാണ്. ഇതെങ്ങനെയാണെന്ന് നോക്കാം. കടല പിണ്ണാക്കും, ചായപ്പൊടിയും, തൈരും ആണ് ഇതിനായി നമുക്ക് ആവശ്യം വരുന്നത്. ഇത് ഉപയോഗിച്ച് എത്ര പൂക്കാത്ത മാവ് ആവാണെങ്കിലും ഫലം ഉറപ്പാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. ഒരു മാവിന് രണ്ട് കിലോ കടല പിണ്ണാക്ക്, 100 ഗ്രാം ചായപ്പൊടി, ഒരു ലിറ്റർ തൈര് എന്ന അളവിലാണ് ആവശ്യമായി വരുന്നത്. കടലപ്പിണ്ണാക്ക് ഒരു ബക്കറ്റിൽ വെള്ളത്തിലിട്ടു വയ്ക്കുക. ഇത് കുഴമ്പുപോലെ ആയി വരുന്നതായിരിക്കും. ശേഷം ചായപ്പൊടി എടുത്ത് കട്ടൻ ചായ പരുവത്തിൽ ആക്കുക. ശേഷം ചായയുടെ ചൂടാറിയതിനു ശേഷം തൈരുമായി മിക്സ് ചെയ്യുക. ഇനി ഇവ രണ്ടും കടലപ്പിണ്ണാക്കിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മൂടി വയ്ക്കണം. ഏകദേശം ആറ് ദിവസത്തോളം ഇങ്ങനെ തന്നെ വയ്ക്കേണ്ടതുണ്ട്. ആറു ദിവസത്തിനുശേഷം മാവിൻറെ ചുവട്ടിൽ ചെറുതായൊന്ന് തടമെടുത്ത് വളം പോലെ ഇട്ടുകൊടുക്കാവുന്നതാണ്. ഇതിനുശേഷം നല്ലതുപോലെ ജലസേചനം നടത്തുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം മാസത്തിൽ ഒന്നോ രണ്ടോ തവണ പുകയ്ക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ എത്ര പൂക്കാത്ത മാവ് ആണെങ്കിലും പെട്ടെന്ന് തന്നെ ഫലം തരുന്നതായിരിക്കും.

Malayalam News Express