മിന്നൽ വേഗത്തിൽ ഈ അമ്മയെ രക്ഷിച്ച വിദ്യാർത്ഥികൾ നാടിന്റെ ആദരവ് ഏറ്റു വാങ്ങുന്നു

ആദിത്യനും ആദർശും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.  റെയിൽവേ പാത മുറിച്ചുകടന്ന് ഒരു അമ്മയെ ട്രെയിനിന്റെ മുന്നിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ വ്യക്തികൾ ആണ് ഇവർ. ഇവരുടെയും ആ അമ്മയുടെയും അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. റെയിൽവേ ഗേറ്റ് അടച്ചാലും കാൽനടയാത്രക്കാർക്ക് അത് വഴി പോകാനുള്ള വഴി ഉണ്ട്.  അതുകൊണ്ടുതന്നെ ആ അമ്മ റെയിൽവേഗേറ്റ് അടച്ചതിനു ശേഷം വഴി മുറിച്ചു കടക്കുകയായിരുന്നു.

 

ഇവർ രണ്ടുപേരും ഒരുപാട് വിളിച്ചു പറഞ്ഞെങ്കിലും അവർ കേൾക്കുന്നുണ്ടായിരുന്നില്ല.  എന്നാൽ ട്രെയിൻ ട്രാക്കിലേക്ക് കേറിയ ഉടനെ വേഗം പോയി അമ്മയെ ട്രാക്കിൽ നിന്ന് പിടിച്ചു മാറ്റുകയാണ് ഇവർ ചെയ്തത്. പിടിച്ചുമാറ്റി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ട്രെയിൻ കടന്നു പോവുകയും ചെയ്തു. പ്ലസ് ടു കമ്പ്യൂട്ടർ  സയൻസ് വിദ്യാർഥികളാണ് ഇരുവരും. ഏതോ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്ക് പങ്കെടുക്കാൻ വേണ്ടി പോകുകയായിരുന്നു അമ്മ. ഇതിൻറെ പരിഭ്രാന്തിയിൽ ആയത് കൊണ്ട് തന്നെ ഇവർ വിളിച്ചതൊ, പറഞ്ഞതോ ഒന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല.  ജീവൻ പോലും പണയം വെച്ച് ഈ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആദിത്യനും, ആദർശം ഒരുപോലെ പറയുന്നു ഈ ഒരു അനുഭവം തങ്ങൾക്ക് മറക്കാൻ ആകുന്ന ഒന്നല്ല എന്ന്.

 

ഈയൊരു സംഭവത്തിനെ തുടർന്ന് നിരവധി അനുമോദനങ്ങൾ ആണ് ഇവരെ തേടിയെത്തുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഈ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ഇവരുടെ മനസ്സ് ഏറെ പ്രശംസ അർഹിക്കുന്നുണ്ട്.

 

 

Malayalam News Express