എല്ലാ ആളുകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഒരു അറിവാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. മില്ലുകളിൽ നിന്നും മറ്റും മരങ്ങൾ വാങ്ങാറുള്ളവരാണ് നമ്മൾ. ഇത് പലപ്പോഴും എങ്ങനെയാണ് അളന്നു വാങ്ങേണ്ടത് എന്ന് പല ആളുകൾക്കും അറിയില്ല. ക്യുബിക് ഫീറ്റ് കണക്കിനാണ് നമ്മൾ മരത്തെ അളന്നു വാങ്ങാറുള്ളത്. ഇതിനായുള്ള സമവാക്യം എന്താണെന്നും, എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നും നമുക്ക് പരിശോധിക്കാം. കൃത്യമായി ചതുരാകൃതിയിൽ അടക്കി വെച്ചിട്ടുള്ള മരങ്ങൾ ആണെങ്കിൽ ഇവയുടെ അളവ് കണ്ടെത്താൻ വളരെ എളുപ്പമാണ്.
നീളവും വീതിയും ഉയരവും തമ്മിൽ ഗുണിച്ചാൽ മാത്രം മതിയാകും. എന്നാൽ ഉരുളൻ തടികൾ ഇത്തരത്തിൽ എങ്ങനെയാണ് കണക്കുകൂട്ടുക എന്ന് നമുക്ക് നോക്കാം. ഇതിനായുള്ള ഏറ്റവും എളുപ്പമുള്ള മാർഗം തന്നെ ആദ്യം പരിശോധിക്കാം. ഉരുളൻ മരങ്ങൾ എന്നത് സിലിണ്ടർ രീതിയിൽ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ മുറിച്ചുവെച്ച ഇത്തരം മരങ്ങളുടെ വ്യാപ്തം കണ്ടെത്തുന്നതിന് πr^2L എന്ന സമവാക്യം ഉപയോഗിക്കാവുന്നതാണ്.
r എന്നത് ആരം ആണ്. L എന്നാൽ തടിയുടെ നീളത്തേയും സൂചിപ്പിക്കുന്നു. ഇത്തരത്തിൽ കണക്കുകൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ അളവുകളും ഒരേ യൂണിറ്റിൽ തന്നെ അളക്കാൻ ശ്രദ്ധിക്കണം എന്നതാണ്. ഇഞ്ച് കണക്കാക്കിയാണ് നമ്മൾ ചെയ്യുന്നത് എങ്കിൽ നമുക്ക് കിട്ടുന്ന ഉത്തരം ക്യുബിക് ഇഞ്ച് എന്ന യൂണിറ്റിൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഇത് ക്യൂബിക് ഫീറ്റിലേക്ക് ആക്കാൻ ഈ കിട്ടിയ സംഖ്യയെ നമ്മൾ 1728 കൊണ്ട് ഹരിക്കണം. അപ്പോൾ നിങ്ങൾക്ക് കറക്റ്റ് ആയിട്ടുള്ള ഉത്തരം കിട്ടുന്നതായിരിക്കും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു തടിയുടെ ക്യുബിക് ഫീറ്റ് അളവ് കണ്ടെത്താവുന്നതാണ്. ഇതുപോലുള്ള കൂടുതൽ സമവാക്യങ്ങൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ അറിയാം.
