സ്വന്തമായി ഒരു ജോലി എല്ലാ ആളുകളുടെയും സ്വപ്നമാണ്. അത്തരത്തിൽ ജോലി അന്വേഷിച്ച് നടക്കുന്നവർക്കായി ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ആണ് തങ്ങളുടെ വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് സംബന്ധിച്ചുള്ള അറിയിപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ടെക്നീഷ്യൻ ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. ടെക്നീഷ്യൻ GR 01 ഒഴിവുകൾ നികത്താനാണ് ഇവർ ഉദ്ദേശിക്കുന്നത്. 11B ഇലക്ട്രീഷ്യൻ ആണ് തസ്തിക ആയി നൽകിയിരിക്കുന്നത്. ഇതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19/ 10/ 2022ലെ വാക്കിൻ ഇന്റർവ്യൂവിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ഇതിനായലുള്ള പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷാഫീസ്, ശമ്പളം എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം . ടെക്നീഷ്യൻ ഗ്രേഡ് 01 പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട വിവരം ഇതാണ്.
ഒഴിവുകൾ ഒരെണ്ണം ആണ് ഉള്ളത്. പ്രായപരിധി 40 വയസ്സിനു മുകളിൽ കൂടാൻ പാടുള്ളതല്ല. എസ് സി, എസ് ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് നൽകുന്നതായിരിക്കും. ഈ മേഖലയിൽ പരിചയം ആവശ്യമാണ്. എസ്എസ്എൽസി പാസ് ആയിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇതുകൂടാതെ ഗവൺമെൻറിൻറെ അംഗീകൃതമായ അതോറിറ്റിയിൽ നിന്നുള്ള ഐടിഐ വയർമാൻ ലൈസൻസ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം സമർപ്പിക്കണം. ഇത്തരം നിബന്ധനകൾ ആണ് ജോലിക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. അർഹതയുള്ള ആളുകൾഎത്രയും പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
അഡ്രസ് KSHEERA BHAVAN, PATTOM, THIRUVANANTHAPRUAM-695004
