ഇന്ന് നമുക്ക് നല്ല കട്ടിയുള്ള ചാറോടു കൂടിയ മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ? ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നുമില്ലാതെ തന്നെ നമുക്ക് ഒരു അടിപൊളി മീൻ കറി ഇന്ന് ഉണ്ടാക്കിയെടുക്കാം.
അതിനായി അരക്കിലോ മത്തിയോ അയില യോ പോലുള്ള മീൻ നന്നായി കഴുകി എടുത്തു വയ്ക്കുക. ഇനി നമ്മൾ ഇതിലേക്ക് ഒരു മസാല തയ്യാറാക്കേണ്ടതുണ്ട് അതിനുവേണ്ടി ഒരു പത്ത് ചെറിയ ഉള്ളിയും ഒരു തക്കാളിയുടെ പകുതിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും, മുളകുപൊടി നിങ്ങൾക്ക് നിങ്ങളുടെ എരുവിന് അനുസരിച്ച് ആവശ്യാനുസരണം എടുക്കാം ഒരു അര സ്പൂൺ മഞ്ഞൾപ്പൊടിയും മിക്സിയുടെ ജാർ ഇൽ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശ്രദ്ധിക്കുക കുറച്ചു വെള്ളം മാത്രം ചേർക്കാൻ പാടുള്ളൂ ഇങ്ങനെ ചെയ്യുന്നത് കറിക്ക് നല്ല കട്ടി കിട്ടുവാൻ വേണ്ടിയിട്ടാണ്. അതുകഴിഞ്ഞ് ഒരു ചട്ടി ചൂടാക്കിയതിനുശേഷം 2 ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ഒരു പത്തോ പന്ത്രണ്ടോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞ് ഈ ചൂടായ എണ്ണയിലേക്ക് ഇട്ടതിനുശേഷം നന്നായി വഴറ്റിയെടുക്കുക.
ഉള്ളി ഒന്ന് കളർ മാറിയതിനു ശേഷം ഇതിലേക്ക് നിങ്ങളുടെ തെരുവ് അനുസരിച്ച് രണ്ടോ മൂന്നോ പച്ചമുളകും കുറച്ച് കറിവേപ്പിലയും നമ്മൾ അരച്ച് വെച്ചിരിക്കുന്ന മസാലയും ബാക്കിയുള്ള തക്കാളിയുടെ പകുതിയും ചേർത്ത് നന്നായി വഴറ്റി ചെറിയ തീയിൽ അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. ശ്രദ്ധിക്കുക ഇത് നന്നായി വറ്റി എണ്ണ തെളിഞ്ഞു വരണം അതാണ് ഈ മീൻ കറിയുടെ രുചി എന്നു പറയുന്നത്. ഇനി ഇതിലേക്ക് ഒരു നെല്ലിക്കാ വലുപ്പം ഉള്ള പുളി പിഴിഞ്ഞ വെള്ളം കൂടി ചേർത്ത് കൊടുക്കുക. കുടംപുളിയും വാളൻപുളിയും നിങ്ങളെ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് നിങ്ങളുടെ സാറിന് ആവശ്യാനുസരണം ചൂടു വെള്ളം ഒഴിച്ചു കൊടുക്കുക ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് തിളപ്പിക്കുക തിളച്ചു കഴിഞ്ഞാൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ അതിലേക്കിടുക എന്നിട്ട് ചെറുതീയിൽ ഒരു 20 25 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. മീൻ വെന്തു കഴിഞ്ഞാൽ കറിയിലേക്ക് കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും കൂടി തൂവി കൊടുത്ത് അടച്ചുവയ്ക്കുക. നമ്മുടെ കുറുകിയ ചാറോടു കൂടിയ മീൻകറി റെഡിയായി. നിങ്ങൾ എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക.
