കോഴിമുട്ട പുഴുങ്ങിയത്തിന് ശേഷം തോൽ പെട്ടെന്ന് കളയുന്നതിനെ കുറിച്ചുള്ള ഒരു ഈസി വഴിയാണ് കാണിച്ചുതരുന്നത്. കുറച്ചു മുട്ട പുഴുങ്ങുന്നവരേക്കാൾ ഈ വഴി കൂടുതൽ ഉപകാരപ്രദമാകുന്നത് ഹോട്ടൽ തുടങ്ങിയ മേഖലയിൽ ഒരുപാട് മുട്ടകൾ പുഴുങ്ങുന്ന ആളുകൾക്കാണ്. ഇത് ഏറ്റവും എളുപ്പമായി വന്നത് തോന്നുന്നത് അവർക്കായിരിക്കും. കാരണം ഓരോ മുട്ടയുടെയും തോല് കളയാൻ വേണ്ടി നമ്മൾ എടുക്കുന്ന സമയം വളരെ വലുതാണ്. സമയം ലാഭിക്കാനും ഇതുവഴി കഴിയുന്നു. കണ്ടാൽ വളരെ എളുപ്പമെന്ന് തോന്നുമെങ്കിലു ഇതൊരു ശ്രമകരമായ ജോലി തന്നെയാണ്. പല വർഷങ്ങളായി നമ്മൾ മുട്ടതോല് എടുക്കാറുണ്ട് എങ്കിലും ഈ ഒരു ടെക്നിക്കൽ കുറിച്ച് പല ആളുകൾക്കും അറിയില്ല എന്നതാണ് സത്യം.
കോഴിമുട്ട മാത്രമല്ല കാടമുട്ട, താറാമുട്ട തുടങ്ങിയ മുട്ടകളും ഈ ടെക്നിക് വഴി എളുപ്പത്തിൽ പൊളിച്ച് എടുക്കാവുന്നതാണ്. ഇതിനു വേണ്ടി ആദ്യമായി ചെയ്യേണ്ടത്, ഒരു പരന്ന പാത്രം എടുത്ത് അതിലോട്ട് നമുക്ക് വേണ്ട മുട്ടയും അതിനും മുകളിൽ പൊങ്ങി നിൽക്കുന്ന രീതിയിൽ വെള്ളവും ഒഴിക്കണം. നന്നായി വേവിച്ചതിനു ശേഷം ആവശ്യമെങ്കിൽ ഉപ്പ് ഇടാവുന്നതാണ്. ഉപ്പ് ഇട്ടാൽ പെട്ടെന്ന് മുട്ടത്തോട് പൊട്ടി വരും. പുഴുങ്ങിയതിന് ശേഷം ചൂടാറുന്നതിനു വേണ്ടി വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ ഒഴിച്ചു വെക്കാം. കുറച്ചുകഴിഞ്ഞ് എടുത്തതിനു ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളയണം.
ശേഷം ഈ മുട്ട പുഴുങ്ങിയ പാത്ര ത്തിന്റെ മുകൾഭാഗം നന്നായി ടൈറ്റ് ആയിരിക്കുന്ന രീതിയിലുള്ള ഒരു അടപ്പ് എടുത്ത് നന്നായി കുലുക്കേണ്ടതാണ്. ശക്തിയായി കുലുക്കണം. ഒരുപാട് മുട്ടകൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് സമയമെടുത്താണ് കുലുക്കി കൊടുക്കേണ്ടത്. കുറച്ചു മുട്ടകൾ ഉണ്ടെങ്കിൽ മൂന്നു സെക്കൻഡിനുള്ളിൽ മുട്ടത്തോട് ഇളകി വരുന്നതായി കാണാം. അതികമാളുകൾക്കും അറിയാത്ത ഒരു ടെക്നിക് ആണ് ഇത്. വളരെ പെട്ടെന്ന് നമുക്ക് ചെയ്യാവുന്നതാണ്. ഇനി മുട്ട തോല് പൊളിക്കാൻ സമയം ചിലവാക്കേണ്ടി ഇല്ല. വീട്ടമ്മമാർക്ക് ആണ് ഏറ്റവും കൂടുതൽ ഇതെല്ലാം ഉപകാരപ്പെടുന്നത്. കുഞ്ഞൻ അറിവുകൾ ലഭിക്കുന്നത് വഴി നമ്മുടെ ജോലിഭാരം എളുപ്പമാക്കാനും സാധികുമെന്ന് ഉള്ളത് തന്നെയാണ്.
