നമ്മൾ വീടുകളിൽ സാധാരണ മുട്ട പുഴുങ്ങാറുണ്ട്. സാധാരണ ആളുകൾ ചായ പാത്രങ്ങൾ പോലുള്ള കുഴിയുള്ള പാത്രങ്ങളാണ് മുട്ട പുഴുങ്ങുന്നതിന് എടുക്കാറുള്ളത്. എന്നാൽ ഇത്തരം വായ് വട്ടം അധികമുള്ള പാത്രങ്ങളിൽ മുട്ട പുഴുങ്ങാൻ ഇട്ടാൽ പത്തോ പതിനഞ്ചോ മിനിറ്റ് നേരം എടുക്കും ഇവ പുഴുങ്ങി കിട്ടാൻ. ഇത്രയും നേരം ഗ്യാസ് വേസ്റ്റ് ആവുകയും ചെയ്യും. എന്നാൽ മുട്ട പുഴുങ്ങുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മുട്ട പുഴുങ്ങാൻ ഇത്ര സമയം എടുക്കില്ല. മാത്രമല്ല മുട്ട പൊട്ടാതെ ലഭിക്കുകയും ചെയ്യും.
ഇതിനായി നമുക്ക് വേണ്ടത് പ്രഷർ കുക്കർ ആണ്. മുട്ട പൊട്ടാത്ത രീതിയിൽ കുക്കറിൽ എങ്ങനെ ആണ് പാകം ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം കുക്കറിൽ ആവശ്യത്തിനു വെള്ളം എടുക്കുക. അതിനുശേഷം മുട്ടയിടുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർക്കുക. ഇങ്ങനെ ചെയ്താൽ തന്നെ മുട്ട പൊട്ടാതെ മുട്ട പുഴുങ്ങി എടുക്കാൻ സാധിക്കുന്നു. കുക്കറിൽ മുട്ട പുഴുങ്ങുമ്പോൾ പല ആളുകളും നേരിടുന്ന പ്രശ്നം ആയിരിക്കും കുക്കറിൽ കറ പിടിക്കുന്നത്. ഇതിന് പരിഹാരമുണ്ട്. കറ പിടിക്കാതിരിക്കാൻ മുട്ട പുഴുങ്ങുമ്പോൾ തന്നെ ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർക്കുക.
ഇനി കുക്കറിൽ ഒരു വിസിൽ അടിക്കുന്നത് വരെ മാത്രം സ്റ്റൗ ഓൺ ആക്കിയാൽ മതി. മുട്ടകൾ പൊട്ടാതെയും കുക്കറിൽ കറപിടിക്കാതെയും നമുക്ക് ഇത്തരത്തിൽ മുട്ട ചുരുങ്ങിയ സമയം കൊണ്ട് പുഴുങ്ങി എടുക്കാം.
