നമ്മുടെ നാട്ടിൽ നമുക്ക് ചുറ്റുപാടും ഭക്ഷണത്തിന് ആവശ്യമായ പലതരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാണ്. എന്നാൽ ഇവയെ എല്ലാം അവഗണിച്ചുകൊണ്ട് നമ്മൾ പാശ്ചാത്യ സംസ്കാരത്തിന്റെ പിന്നാലെ പോവുകയും നമ്മുടെ ശരീരത്തിന് ഒട്ടും തന്നെ ഗുണം നൽകാത്ത ഫാസ്റ്റ് ഫുഡുകൾ കഴിക്കുകയും ചെയ്യും. ഇത് വളരെയധികം പ്രശ്നങ്ങൾക്ക് വഴിവയ്ക്കും.
എന്നാൽ നമ്മുടെ ചുറ്റുപാടും ഒന്ന് നോക്കിയാൽ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെയധികം ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി കായ്കനികളും ഇലകളും നമുക്ക് കാണാൻ സാധിക്കും. ഇവയിൽ നമുക്ക് വളരെ സുപരിചിതമായ ഒന്നാണ് മുരിങ്ങയില. വളപ്രയോഗമോ കീടനാ ശിനികളോ കൂടാതെ യാതൊരു തരത്തിലുള്ള പരിചരണവും ആവശ്യമില്ലാതെ സ്വയമേവ വളർന്നു പന്തലിക്കുന്നതാണ് മുരിങ്ങ. ഇതിന്റെ കായും ഇലകളും നമുക്ക് വളരെ അധികം ഗുണങ്ങൾ തരുന്നതാണ്. മുരിങ്ങയിലയുടെ വളരെ വിശേഷപ്പെട്ട ചില ഗുണങ്ങൾ ഇവിടെ പങ്കു വയ്ക്കാം.
മനുഷ്യന് പ്രയോജനകരമാകുന്ന നിരവധി ഗുണ വിശേഷങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയില ദിവസം ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇതിന്റെ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. വളരെ സ്വാദോടെ മുരിങ്ങയില കറിവെക്കാനോ തോരൻ വയ്ക്കാനോ സാധിക്കും. മു ടിയുടെ വളർച്ചയ്ക്ക് മുരിങ്ങയില കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ നല്ലതാണു. ഇത്തരം വിശേഷപ്പെട്ട ഗുണങ്ങളാൽ സമ്പന്നമായ മുരിങ്ങയിലയെ ഇനിയും നമ്മൾ അവഗണിക്കരുത്. കൂടുതൽ അറിയാം.
