മുറ്റം മുഴുവൻ പുല്ലു പിടിച്ചോ? എങ്കിൽ 50 രൂപ ചിലവിൽ പുല്ലുകരണ്ടി വീട്ടിലുണ്ടാക്കാം

പ്രാചീന കാലത്ത് കർഷകർ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ കല്ലിലും തടിയിലുമൊക്കെ സ്വയം ഉണ്ടാക്കി എടുക്കുമായിരുന്നു. മഹാ ശിലായുഗത്തിൽ ജീവിച്ചിരുന്നവരുടെ ശേഷിപ്പുകൾ കണ്ടെടുത്തപ്പോൾ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന സമാന ഉപകരണങ്ങൾ ഗുഹകളിൽ നിന്നും മറ്റും കണ്ടെടുത്തിട്ടുള്ളതാണ്.

ശിലായുഗ സംസ്കാരം പിന്നീട്ട് മനുഷ്യർ ഇരുമ്പ് ഉചയോഗിക്കുന്ന കാലം എത്തി. ആ കാലം പുരോഗമിച്ചപ്പോൾ കൃഷി ഉപകരണങ്ങൾ നിർമ്മിച്ചെടുക്കുന്നവർ അത് ബിസിനസായി മാറ്റി. കർഷകർ വില കൊടുത്ത് അത്തരം ഉപകരണങ്ങൾ വാങ്ങി. വാടകയ്ക്കും കൊടുത്ത് തുടങ്ങി. പണ്ട് കൃഷി സ്ഥലം കിളയ്ക്കാൻ ഉപയോഗിച്ചത് കലപ്പയും കാളപൂട്ടുമായിരുന്നെങ്കിൽ ഇന്ന് ട്രാക്റ്റർ ആണ് ഉപയോഗിക്കുന്നത്.

ഇന്ന് സ്വന്തം കൃഷിയിടങ്ങളിൽ ഉപയോഗിക്കാനായി ഉപകരണങ്ങൾ ആരെങ്കിലും നിർമ്മിക്കാറുണ്ടോ? എവിടെ ?അതിനൊക്കെ ആർക്കാണ് സമയം. എന്നാൽ നമ്മുക്കും ഇതൊക്കെ ഉണ്ടാക്കാം. വീട്ടു മുറ്റത്തെ പുല്ല് പറിക്കാനായി ഒരു പുല്ലുകരണ്ടി ഉണ്ടാക്കിയാലോ. മാർക്കറ്റിൽ 300 ഉം 400 ഉം ഒക്കെ വിലയുള്ള പുല്ലുകരണ്ടി വളരെ കുറഞ്ഞ തുകയ്ക്ക് സ്വയം നിർമ്മിക്കാം.

അതിനായി കുറച്ച് വലിയ ആണികൾ, പട്ടിക, സാൻഡ് പേപ്പർ എന്നിവ മതിയാകും. ആദ്യം തന്നെ ഒരു പട്ടിക എടുത്ത് സാൻ പേപ്പർ ഉപയോഗിച്ച് നന്നായ് മിനുസപ്പെടുത്തുക. ശേഷം നിശ്ചിത അളവിൽ മുറിച്ചെടുക്കുക. അതു കഴിഞ്ഞ് നിശ്ചിത സെൻ്റിമീറ്റർ അടയാളപ്പെടുത്തുക. ശേഷം അവിടെ ട്രില്ലർ ഉപയോഗിച്ച് തുളയ്ക്കുക.

പിന്നീട് അവിടെ ഈ വലിയ ആണികൾ ഇറക്കി വച്ച് അടിച്ചു ഉറപ്പിക്കുക. ശേഷം അതിന് മുകളിലായി അതേ രീതിയിൽ തന്നെ ഒരു പലക ലോക്കായി ആണി ഉപയോഗിച്ച് അടച്ച് വയ്ക്കുക. ശേഷം നിങ്ങൾക്കാവശ്യമുള്ള നീളത്തിൽ കൈപ്പടിയ്ക്കായുള്ള പലകയും ഇതോടൊപ്പം ആണിയടിച്ച് ഉറപ്പിക്കുക. ഒരു പുല്ലരണ്ടി ഇതോടെ റെഡിയായിരിക്കുകയാണ്.

വെറും തുഛമായ തുകയ്ക്കാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് രസകരമായ വസ്തുത. ഇത് ചെറുതും വലുതും ഉണ്ടാക്കാം. പൂന്തോട്ടം നിർമ്മിക്കാനും വൃത്തിയാക്കാനും മറ്റും ചെറിയ പുൽകരണ്ടികൾ ഉപയോഗിക്കാം.

Malayalam News Express