മുറ്റത്തെ പായൽ പിടിച്ച ടൈൽ ഇനി എളുപ്പം വൃത്തിയാക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

നമ്മുടെ നാട്ടിൽ മിക്ക ആളുകളും വീടിന്റെ മുറ്റം ഭംഗിയാക്കുന്നതിനുവേണ്ടി ടൈലുകൾ വിരിക്കാറുണ്ട്. മുറ്റത്ത് മണ്ണ് മാത്രമായാൽ അനാവശ്യമായി ചെടികളും കാടും വളർന്നു മുറ്റം വൃത്തികേടാകും എന്ന് കരുതിയാണ് ടൈലുകൾ ആളുകൾ മുറ്റത്ത് വിരിക്കാറുള്ളത്. ഇങ്ങനെ വിരിക്കുന്ന ടൈലുകൾ മഴക്കാലമാകുമ്പോൾ നമുക്ക് വളരെയധികം ത ലവേദന ഉണ്ടാക്കാറുണ്ട്. കാരണം മഴക്കാലമായാൽ ഇത്തരം ടൈലുകളിൽ പായലും പൂപ്പലും വളരെ പെട്ടെന്ന് പറ്റിപ്പിടിക്കും. മഴക്കാലം മാറുന്നതുവരെ ഇത് തുടരുകയും ചെയ്യും.

ഇങ്ങനെ ഉണ്ടായാൽ കുട്ടികളും മുതിർന്നവരും ടൈലുകളിൽ തെന്നി വീഴാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് എപ്പോഴും ടൈലുകൾ വൃത്തിയാക്കേണ്ടിവരും. മാർക്കറ്റിൽ വാട്ടർ പമ്പ് പോലുള്ള മാർഗങ്ങൾ ടൈലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ടൈലുകളുടെ നിറം മങ്ങുകയും ബലം കുറയുകയും ചെയ്യും. എന്നാൽ നമ്മുടെ വീട്ടിലുള്ള രണ്ട് വസ്തുക്കൾ ഉപയോഗിച്ച് പായൽ പിടിച്ച ടൈലുകൾ വളരെ പെട്ടെന്ന് ക്ലീൻ ചെയ്യാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഡീറ്റെർജന്റ് പൗഡറും ബ്ലീച്ചിംഗ് പൗഡറും ആണ്. ടൈലുകൾ വൃത്തിയാക്കുന്നതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് ടൈലുകൾ നല്ലപോലെ നനയ്ക്കുക.

അതിനുശേഷം ടൈലുകളുടെ മുകളിൽ ഡീറ്റെർജന്റ് പൗഡർ വിതറി കൊടുക്കുക. ഇതിനു മുകളിലായി ബ്ലീച്ചിംഗ് പൗഡർ വിതറി കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഇവ നന്നായി ടൈലുകളിൽ തേച്ചുപിടിപ്പിക്കുക. അഞ്ചു മിനിറ്റിനു ശേഷം ഇവ ചെറുതായി നനച്ച് വീണ്ടും നന്നായി തേയ്ക്കുക. ഒരുപാട് ബലം പിടിക്കാതെ തന്നെ ടൈലിലെ പായൽ ഇളകിപോകുന്നത് കാണാൻ സാധിക്കും. ഇനി വെള്ളം ഒഴിച്ചു കഴുകിയാൽ മതി. എത്ര തന്നെ പഴയ ടൈലുകൾ ആയാലും ഇങ്ങനെ ചെയ്താൽ പുതുപുത്തൻ ആയി കിട്ടും.

Malayalam News Express