നമ്മുടെ സംസ്ഥാനത്ത് കോവിഡ് തരംഗം രൂക്ഷമായി മുന്നേറി ക്കൊണ്ടിരിക്കുകയാണ്.
അതിനാൽ തന്നെ വളരെ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ എടുത്തിട്ടുള്ളത്. പല സംസ്ഥാനങ്ങളും ലോക്കഡൗണിലേക്കു പോകുന്ന കാഴ്ചകൾ കാണാൻ സാധിക്കും. നമ്മുടെ സംസ്ഥാനവും ഈ ഒരു ഘട്ടത്തിൽ തന്നെയാണ്. എല്ലാ റേഷൻ കാർഡ് ഉടമൾക്കും സൗജന്യ കിറ്റ് വിതരണം നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസത്തോടെ സൗജന്യ കിറ്റ് വിതരണം അവസാനിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ മഹാമാരി രൂക്ഷമായതോടെ സൗജന്യ കിറ്റ് വിതരണവും നീട്ടുകയാണ്. മെയ് മാസത്തെ സൗജന്യ കിറ്റിൽ 12 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷു കിറ്റിൽ 14 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കടുക് എല്ലാം ഒഴിച്ച് ബാക്കിയെല്ലാം ഇപ്പോഴുള്ള കിറ്റിലും ലഭിക്കുന്നതാണ്. അതിത്ഥി തൊഴിലാളികൾക്കും സൗജന്യ കിറ്റ് ലഭിക്കും എന്നുള്ളതാണ് പറയപ്പെടുന്നത്. അതിനു പുറമേ അവർക്ക് അഞ്ച് കിലോ അരിയും ലഭിക്കുന്നതാണ്. എന്നാൽ ഇതിന്റ വിതരണം വൈകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഗരീബ് കല്യാണ് പദ്ധതിയും പുനരാരംഭിക്കുന്നത് ആണ്. ഇതിൻറെ വിശദാംശങ്ങളാണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർ
അറിയാനും ഇത് ഷെയർ ചെയ്യാവുന്നതാണ്.
