മൈൽകുറ്റികളുടെ നിറം സൂചിപ്പിക്കുന്നത് എന്തെന്ന് നമുക്ക് മനസിലാക്കാം

പലപ്പോഴും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെ. പല സ്ഥലങ്ങളിലേക്കും യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ്. ഓരോ യാത്രകളും നമുക്ക് നൽകുന്നത് പുതിയ അനുഭവങ്ങളും പുതിയ അറിവുകളും തന്നെയാണ്. അതുകൊണ്ടുതന്നെ യാത്രകളിൽ നമ്മൾ പലപ്പോഴും പല അറിവുകളും നേടാറുണ്ട്. അത്തരത്തിൽ ദൂരങ്ങൾ താണ്ടി യാത്ര ചെയ്യുമ്പോൾ നമ്മൾ കാണുന്ന ഒരു കാര്യമാണ് മൈൽ കുറ്റികൾ എന്നു പറയുന്നത്. റോഡ് നിയമങ്ങൾ പലതും നമുക്കറിയാമെങ്കിലും ചിലതൊന്നും അറിയില്ല എന്നതാണ് സത്യം. റോഡിലൂടെ പോകുമ്പോൾ ഈ മയിൽകുറ്റി നമ്മൾ ശ്രദ്ധിക്കാറുണ്ട്.

ചിലപ്പോൾ സ്ഥലങ്ങളുടെ പേരുകൾ പോകേണ്ട കിലോമീറ്ററും എല്ലാം ഉണ്ടായിരിക്കും. എന്നാൽ ചില വീടുകളുടെ മുകളിൽ പച്ച,മഞ്ഞ ഇങ്ങനെ വ്യത്യസ്തമായ നിറങ്ങൾ കാണാറുണ്ട്. എന്തിനാണ് ഈ നിറങ്ങൾ എന്ന് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ.? ഈ നിറങ്ങൾക്ക് പിന്നിൽ എന്താണെന്ന് ആർക്കുമറിയില്ല എന്നതാണ് സത്യം. ഈ നിറങ്ങൾ പല കാര്യങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. അവ എന്തൊക്കെയാണ് എന്നാണ് പറയുന്നത്. ചില മൈൽ കുറ്റികളുടെ മുകളിൽ നമ്മൾ മഞ്ഞനിറം കണ്ടിട്ടുണ്ടാകും, മഞ്ഞ നിറം സൂചിപ്പിക്കുന്നത് നമ്മളിപ്പോൾ നാഷണൽ ഹൈവേയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതാണ്. മഞ്ഞനിറത്തിലുള്ള മൈൽ കുറ്റികൾ നാഷണൽ ഹൈവേയിൽ മാത്രമാണ് സ്ഥാപിക്കുന്നത്.

നമ്മുടെ നാട്ടിൽ കേരളത്തിൽ കൂടുതലായും കാണാൻ കഴിയുന്ന മയിൽ കുറ്റിയിൽ പച്ച നിറമായിരിക്കും, പച്ച നിറം സൂചിപ്പിക്കുന്നത് നമ്മുടെ യാത്ര ഇപ്പോൾ ഒരു സംസ്ഥാനപാതയിൽ കൂടിയാണ് എന്നതാണ്. അത്‌ പോലെതന്നെ ഓറഞ്ച് വരകളും സൂചിപ്പിക്കുന്നുണ്ട്. ഓറഞ്ച് വരകൾ നമ്മളെ സൂചിപ്പിക്കുന്നത് വില്ലേജ് റോഡുകൾ ആണ്. നമ്മുടെ നാട്ടിൽ കുറവാണെങ്കിലും ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിൽ പോയാലും നമുക്ക് ഇത്‌ കാണാൻ സാധിക്കുന്നതാണ്. ഈ ഓറഞ്ച് വരകൾ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ഉള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

ഇനി മൈൽ കുറ്റിയിൽ വെള്ള അല്ലെങ്കിൽ നീലയോ കറുപ്പോ സ്ട്രിപ്പുകൾ ആണെങ്കിൽ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ഒരു ജില്ലയിൽ അല്ലെങ്കിൽ ഒരു വലിയ സിറ്റിയിലെ പ്രവേശിക്കുന്നു എന്നതാണ്. തീർച്ചയായും യാത്ര ചെയ്യുമ്പോൾ ഇതൊക്കെ നമ്മൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. യാത്രകൾക്ക് നമ്മൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു അറിവ് തന്നെയായിരിക്കും ഇത്‌.

Malayalam News Express