മിക്ക പെൺകുട്ടികൾക്കും കണ്മഷി എഴുതുന്നത് ഏറെ ഇഷ്ടമുള്ള കാര്യം ആയിരിക്കും. എന്നാൽ ഇന്ന് കടകളിലും മറ്റും ലഭിക്കുന്നത് നിരവധി കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ള കൺമഷി ആണ്. ഇത് പലപ്പോഴും കണ്ണിന് പല പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അതുകൊണ്ട് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൺമഷി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിന് പ്രധാനമായും വെറും രണ്ടു ബദാം മാത്രമാണ് ആവശ്യമായിട്ടുള്ളത്. ശേഷം ഒരല്പം നെയ്യ് എടുക്കുക. ഏകദേശം കാൽ ടീസ്പൂൺ നെയ്യാണ് രണ്ട് ബദാമിന് എടുക്കേണ്ടത്. കണ്മഷി തയ്യാറാക്കുന്നതിനായി ആദ്യം ഈ നെയ്യ് നല്ലതുപോലെ ഉരുക്കി എടുക്കണം. ശേഷം ബദാം നല്ലതുപോലെ ഈ നെയ്യിൽ ഒന്ന് കോട്ട് ചെയ്തെടുക്കുക.
ശേഷം ഈ ബദാം ക ത്തിക്കുകയാണ് വേണ്ടത്. ബദാം നല്ലതുപോലെ ക ത്താൻ തുടങ്ങിയതിനുശേഷം ഒരു പാത്രത്തിൽ ഇതിൻറെ കരി ശേഖരിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി ഒരു പാത്രം ബദാം ക ത്തിക്കുന്നതിന് മുകളിലായി പിടിക്കുക. രണ്ടു ബദാമും ഇത്തരത്തിൽ കത്തിച്ചതിനുശേഷം പാത്രത്തിലുള്ള കരി നെയ്യ് ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ കുറുക്കി എടുക്കണം. ശേഷം ഇത് ചെറിയ കൺമഷി ചിമിഴിലോ മറ്റോ സൂക്ഷിക്കാവുന്നതാണ്. ചെറിയ കുട്ടികൾക്കും മറ്റും കണ്ണെഴുതാൻ ആയി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ കൺമഷി വീട്ടിൽ തയ്യാറാക്കാവുന്നതാണ്.
യാതൊരു കെമിക്കലും ഇല്ലാതെ തന്നെ തയ്യാറാക്കാം എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഗുണം. പ്രകൃതിദത്തമായ രീതിയിൽ ഇത്തരത്തിൽ കൺമഷി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.
