ഇന്ന് നമുക്ക് ഏതൊരു ആനുകൂല്യം ലഭ്യമാകണം എങ്കിലും സമർപ്പിക്കേണ്ട ഒരു പ്രധാനപ്പെട്ട രേഖയാണ് റേഷൻകാർഡ് എന്നത്. അതുകൊണ്ടുതന്നെ റേഷൻ കാർഡ് ഉടമകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയൊരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റേഷൻ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യാം. റേഷൻ പോർട്ടബിലിറ്റി സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷൻകാർഡ് ലിസ്റ്റിൽ ഉള്ള എല്ലാ അംഗങ്ങളും ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ ആധാർ സീഡിങ് നടത്തുന്നതിന് നിരവധി സമയവും മുൻപുതന്നെ അനുവദിച്ചു നൽകിയിട്ടുണ്ട്.
ഇതിനായി ഇപ്പോൾ വീണ്ടും സമയം അനുവദിച്ചു നൽകിയിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ 17 ആം തീയതി വരെ ഇത്തരത്തിൽ ആധാർ ലിങ്ക് ചെയ്യാത്ത ആളുകൾക്ക് റേഷൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിനുശേഷവും ആധാർ കാർഡ് ലിങ്ക് ചെയ്യാത്തവർക്ക് റേഷൻ ആനുകൂല്യങ്ങൾ തടസ്സപ്പെടും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനായുള്ള സമയം മുൻപുതന്നെ അനുവദിച്ചിരുന്നെങ്കിലും മിക്ക ആളുകളും ആധാർ സീഡിങ് പൂർത്തിയാക്കിയിട്ടില്ല.
അതുകൊണ്ടുതന്നെ ഈ ഒരു വിവരം എല്ലാ റേഷൻ കടകളിലും നോട്ടീസ് ആയി ഇപ്പോൾ പതിപ്പിച്ചിട്ടുണ്ട്. എല്ലാ ആളുകളും സെപ്റ്റംബർ 17 മുൻപായി തന്നെ ആധാർ സീഡിങ് പൂർത്തിയാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ഇനി ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കില്ല.
