റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിക്കുന്നു!

റേഷൻ കാർഡ് ഉടമകളുടെ അറിവിലേക്കായി നിരവധി അറിയിപ്പുകൾ ദിനംപ്രതി എത്താറുണ്ട്. അത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം അരി വില ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ അരി ഉൽപാദനം കുറഞ്ഞതുകൊണ്ടുതന്നെ അരി വിലയും, ഗോതമ്പ് വിലയും വിപണിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ തന്നെ പത്തു രൂപയ്ക്ക് മുകളിലാണ് അരിവില വർധിച്ചിരിക്കുന്നത്.

ഇതുകൊണ്ടുതന്നെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന ഗോതമ്പ് വിഹിതത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സാഹചര്യം കൂടി ആണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അരി, ഗോതമ്പ് എന്നിവയ്ക്ക് ഇനിയും വില വർദ്ധനവിനുള്ള സാധ്യതയാണ് കാണുന്നത്. ഇവയെല്ലാം പരിഗണിച്ചുകൊണ്ട് ദീപാവലി സമ്മാനം എന്ന നിലയിലാണ് കേന്ദ്രസർക്കാർ പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് മാസത്തേക്ക് സൗജന്യ അരിയാണ് ഇത്തരത്തിൽ ലഭിക്കുക. ഒക്ടോബർ പന്ത്രണ്ടാം തീയതി മുതൽ തന്നെ ഇതിന്റെ വിതരണം ആരംഭിക്കുന്നതായിരിക്കും. മുൻഗണന റേഷൻ കാർഡ് ഉടമകൾക്ക് ഈ അനുകൂല്യം ലഭ്യമാവുക.

ബിപിഎൽ കാർഡ് ഉടമകൾക്ക് ആണ് ഈ ആനുകൂല്യം ഉപയോഗപ്രദമാക്കാൻ സാധിക്കുക. ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യം വീതമാണ് ഈ ആനുകൂല്യം വഴി ലഭിക്കുന്നത്. മാത്രമല്ല അടുത്ത മൂന്നു മാസത്തേക്കുള്ള മണ്ണെണ്ണ വിതരണം കൂടി ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കമ്പോള ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് അനുസരിച്ച് വിവിധയിനത്തിലുള്ള സബ്സിഡികൾ വഴി ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ ആളുകളും ഈ വിവരം അറിഞ്ഞിരിക്കുക. റേഷൻ കാർഡ് ഉടമകൾ എത്രയും പെട്ടെന്ന് തന്നെ ആനുകൂല്യങ്ങൾ കൈപ്പറ്റാനായി ശ്രദ്ധിക്കേണ്ടതാണ്.

Malayalam News Express