റോസാപ്പൂക്കൾ കുല തിങ്ങി വളരാൻ ഇനി ഇത് മാത്രം മതി..!!

ഏവർക്കും ഇഷ്ടമുള്ളതാണ് റോസാപ്പൂക്കൾ. റോസാപ്പൂക്കൾ മിക്ക ആളുകളും വീട്ടിൽ വളർത്താറുണ്ട്. എന്നാൽ വീട്ടിൽ വളർത്തുന്ന റോസാ ചെടികളിൽ നമ്മൾ പ്രതീക്ഷിച്ച രീതിയിൽ പൂക്കൾ ഉണ്ടാകാറില്ല.

ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. ഏത് ചെടി എടുത്താലും ഇവയ്ക്ക് കൃത്യമായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ നമ്മൾ പ്രതീക്ഷിച്ച രീതിയിൽ ഇവ ഫലം നൽകുകയുള്ളൂ. തിങ്ങി നിറഞ്ഞ് കുലകളായി പൂക്കുന്ന റോസാപ്പൂക്കൾ ഉണ്ടാകുന്നതിന് ഒരു പ്രത്യേക പൊടിക്കൈ ഉണ്ട്. ഇതെങ്ങനെയാണെന്ന് നോക്കാം. പ്രതീക്ഷിച്ച രീതിയിൽ പൂക്കൾ ഉണ്ടാകുന്നതിന് ഒരു വളമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി രണ്ട് ഏത്തപ്പഴത്തിന്റെ തൊലി ചെറുതായി അരിഞ്ഞത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം 100 ഗ്രാം ബീറ്റ് റൂട്ടും ചെറുതായി അരിഞ്ഞ് ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇനി ജാറിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇനി ഇത് അഞ്ച് ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് അഞ്ചുദിവസം എടുത്തു വയ്ക്കണം. എങ്കിൽ മാത്രമേ വിചാരിച്ചത് പോലെ പുളിച്ച് കിട്ടുകയുള്ളൂ. ഇനി ഇത് റോസാച്ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈ വളം ഒഴിക്കുന്നതിന് മുമ്പ് കരിയിലകൾ ഉപയോഗിച്ച് ചെടിയുടെ കട ഭാഗം പുതയ്ക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. ഇത് രണ്ടാഴ്ച കൂടുമ്പോൾ ചെയ്താൽ മതി. റോസാപ്പൂക്കൾ കുലകളായി തിങ്ങിവളരും.

https://www.youtube.com/watch?v=kygC7Z3ui9w

Malayalam News Express