റോസ് ചെടി തഴച്ചു വളരാൻ ഇക്കാര്യങ്ങൾ നോക്കിയാൽ മതി! വളരെ ഫലപ്രദമായ ടിപ്പുകൾ ഇതാ!

റോസാപ്പൂവ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു പൂവാണ്. ഇത്രയും ഭംഗിയുള്ള ഒരു പൂവ് നമുക്ക് നമ്മുടെ പൂന്തോട്ടത്തിൽ നട്ടുവളർത്തണം എന്നുണ്ടെങ്കിൽ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പല ആളുകളും പ്രത്യേക പരിചരണം കൂടാതെതന്നെ റോസ ചെടികൾ നട്ടുവളർത്താറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഇവയിൽ പൂവുണ്ടാക്കുന്നത് കുറയുകയും വളർച്ച മുരടിക്കുകയും ചെയ്യും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആഗ്രഹം പോലെ തന്നെ കുലകളായി തഴച്ചു വളർന്നുനിൽക്കുന്ന റോസാച്ചെടി നമുക്ക് ലഭിക്കും.

ഇതിനായി പലതരത്തിലുള്ള രാസവളങ്ങൾ മാർക്കറ്റിൽ നിന്നും ലഭ്യമാണ്. എന്നാൽ ഇത്തരം രാ സവളങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് ഉള്ള ഒരു മാറ്റം മാത്രമേ സംഭവിക്കുകയുള്ളൂ. അതിനുശേഷം വീണ്ടും പഴയ രീതിയിൽ തന്നെ ആയിരിക്കും ചെടിയുടെ വളർച്ച. അതിനാൽ പ്രകൃതി ദത്തമായി ലഭിക്കുന്ന വളങ്ങൾ ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം. ഇതിനായി പച്ചച്ചാണകം വെള്ളത്തിൽ കലക്കി വെക്കുക. രണ്ടു ദിവസത്തിനു ശേഷം മൂന്നിരട്ടി വെള്ളത്തിൽ കലക്കിയതിനു ശേഷം ചെടിയുടെ ചുവട്ടിൽ ഒഴിക്കുക.

ഈ രീതി പിന്തുടർന്നാൽ പൂക്കൾ വളരെ പെട്ടെന്ന് കുലകളായി ഉണ്ടാവും. കൂടാതെ പച്ചില വളങ്ങളും പൂക്കൾ കൂടുതൽ ഉണ്ടാകുന്നതിന് സഹായകരമാണ്. റോസാ ചെടി ചട്ടിയിൽ വെക്കുമ്പോൾ ഒരുക്കുന്ന മണ്ണിൽ ചെടിക്കു ആവശ്യമായ ഘടകങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

കൂടാതെ മണ്ണ്, മണൽ എന്നിവയും ഉണ്ടായിരിക്കണം. ഇങ്ങനെ അടിത്തറ ശക്തമായാൽ മാത്രമാണ് റോസാച്ചെടി നല്ലരീതിയിൽ വളരുകയുള്ളൂ. ആയതിനാൽ വീട്ടിൽ റോസ് ചെടി നട്ടു വളർത്താൻ ആഗ്രഹമുള്ള ആളുകൾ ഈ രീതി മാത്രം പിന്തുടർന്നാൽ മതി. നല്ല രീതിയിൽ തഴച്ചുവളർന്നു നിൽക്കുന്ന റോസ് ചെടി നിങ്ങൾക്കും തയ്യാറാക്കാം.

Malayalam News Express