ജീവിതത്തിൽ ഒരിക്കലെങ്കിലും ലോൺ എടുക്കാത്തവരായി ആരും ഉണ്ടാവുകയില്ല. ഏതെങ്കിലും തരത്തിലുള്ള ലോണുകൾ എല്ലാം നമ്മൾ എടുത്തിരിക്കും. ഹോം ലോൺ,വെഹിക്കിൾ ലോൺ, സ്റ്റഡി ലോൺ തുടങ്ങിയ നിരവധി ലോണുകൾ ലഭ്യമാണ്.
നമ്മളെല്ലാവരും തന്നെ ഒരു നീണ്ട കാലയളവിൽ ആയിരിക്കും ഇതെല്ലാം എടുക്കുന്നത്. ഇതിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് പലിശ തീർക്കുക എന്നുള്ളതാണ്. എന്നാൽ ഇനി നിങ്ങൾ അടക്കുന്നതിന്റ പകുതി പലിശ മാത്രം അടച്ചാൽ മതിയാകും ഈ ഒരു രീതി ചെയ്തു കഴിഞ്ഞാൽ. ഉദാഹരണത്തിന് മൂന്ന് വർഷം മുമ്പ് ലോണെടുത്ത ഒരാള്ക്ക് പലിശ എന്ന് പറയുന്നത് 9 ശതമാനം ആയിരിക്കും. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ലോൺ എടുക്കുകയാണെങ്കിൽ 7 ശതമാനം മാത്രമേ വരികയുള്ളൂ. അപ്പോൾ ഇത് നിങ്ങൾക്ക് ബാങ്കുമായി സംസാരിച്ചു ഇപ്പോഴത്തെ ലോൺ ടേക്ക് ഓവർ ചെയ്യാനായി സാധിക്കും. മാത്രമല്ല ഹോം ലോൺ ഉള്ള ഒരാൾ പിന്നീട് വെഹിക്കിൾ ലോൺ കൂടി എടുക്കുകയാണെങ്കിൽ രണ്ടും കൂടി ടോപ് അപ്പ് ലോൺ ആക്കി മാറ്റുവുന്നതാണ്. ഇതെല്ലാം എങ്ങനെയാണെന്നും എന്താണ് ഇതിൻറെ പ്രോസിജേഴ്സ് എന്നും ഇതിൽ വിശദമാക്കുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
