വായ് നാറ്റം ഒരു പ്രശ്നമായി തോന്നുണ്ടോ? എങ്കിൽ പരിഹാരമിതാ..!!

നമുക്കെല്ലാവർക്കും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വായനാറ്റം. വായനാറ്റം ഉണ്ടെങ്കിൽ സമൂഹത്തിന്റെ മുൻപിൽ നിൽക്കാനോ ആളുകളുമായി അടുത്തിടപഴകാനോ സാധിക്കില്ല.

മറ്റുള്ളവർക്ക് അരോചകം ആകും എന്ന് കരുതി ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് വായനാറ്റം ഉള്ള ആളുകൾ ചെയ്യാറുള്ളത്. അതിനാൽ തന്നെ പല ആളുകൾക്കും ഇത് മാനസിക വിഷമങ്ങൾ നൽകാറുണ്ട്. എന്നാൽ വായനാറ്റം എന്ന പ്രശ്നം കൊണ്ടു വലയുന്നവരാണെങ്കിൽ ഇതിനുള്ള ഫലപ്രദമായ പരിഹാരമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വായനാറ്റം മാറുന്നതിനു വേണ്ടി മൗത്ത് വാഷ് ആണ് മിക്ക ആളുകളും ഉപയോഗിക്കാറുള്ളത്. മാർക്കറ്റിൽ നിന്നും വിവിധ കമ്പനികളുടെ മൗത് വാഷുകൾ ലഭ്യമാണ്. എന്നാൽ ഇവിടെ ഇതിനായി രണ്ട് പ്രത്യേക രീതിയിലുള്ള മൗത്ത് വാഷ് നമുക്ക് തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിനുശേഷം ഇതിലേക്ക് 3 ഗ്രാമ്പൂ, ഒരു ചെറിയ കഷ്ണം കറുവപ്പട്ട, ഒരു ഏലയ്ക്ക എന്നിവ ഇടുക. ഇത് രണ്ടു ദിവസം അടച്ചുവയ്ക്കുക. അപ്പോഴേക്കും ഇതിന്റെ സത്തെല്ലാം വെള്ളത്തിൽ ഇറങ്ങിയിട്ടുണ്ടാകും. ഇനി ഇത് ദിവസത്തിൽ മൂന്നുനേരം ഗാർഗിൾ ചെയ്യുക. മേൽപ്പറഞ്ഞ വസ്തുക്കൾ ഇട്ട് വെള്ളം തിളപ്പിച്ചാൽ വളരെ വേഗം സത്ത് വെള്ളത്തിൽ ഇറങ്ങുന്നതാണ്. ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. മറ്റൊരു വഴി, ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ ചേർക്കുക. ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡാ അര ടീസ്പൂൺ ചേർക്കുക. ഇത് ദിവസത്തിൽ മൂന്നുനേരം ഗാർഗിൾ ചെയ്യുക.

Malayalam News Express