വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക..!! വാഹനപരിശോധന കർശനം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

ഓണക്കാലം ആഘോഷത്തിന്റെ കാലമാണ്. ഓണക്കാലത്ത് എല്ലാവരും ഒരുപോലെ തങ്ങളുടെ വിഷമങ്ങളും ദാരിദ്രവും എല്ലാം മാറ്റിവെച്ചുകൊണ്ട് സമൃദ്ധിയോടെ ഓണം ഉണ്ട് കൊണ്ട് ഉല്ലസിക്കുന്ന ഒരു സമയമാണ്. ഓണക്കാലത്ത് സാധാരണ എല്ലാ വിശേഷദിവസങ്ങളും പോലെ തന്നെ വളരെയധികം കേസുകളും രജിസ്റ്റർ ചെയ്യാറുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഉള്ളത്, മദ്യപിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളുടെ അവസരങ്ങളിൽ ഇങ്ങനെയുള്ള കേസുകൾ സർവ്വസാധാരണമാണ്. ഈ ഓണക്കാലത്തും മലയാളികൾ വളരെയധികം മദ്യം വാങ്ങിയിട്ടുണ്ട്. ഓണം വെള്ളമടിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് പല ആളുകളും. മദ്യപിക്കുന്ന ആളുകൾ വാഹനമോടിക്കുന്നത് നിയമപരമായി തെറ്റാണ്.

മാത്രമല്ല ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പോലീസും മോട്ടോർ വാഹന വകുപ്പും കർശനമായ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, അമിതവേഗം, സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെയുള്ള ഡ്രൈവിംഗ് എന്നിങ്ങനെയുള്ള നിയമപരമായ വീഴ്ചകൾക്ക് പിഴയും തക്കതായ നിയമ നടപടികളും സ്വീകരിക്കേണ്ടി വരും. ആയതിനാൽ ഓണക്കാലത്ത് ആരും മദ്യപിച്ച് വാഹനം ഓടിക്കുകയോ മേൽപ്പറഞ്ഞ രീതിയിലുള്ള നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യരുത്. ഇവ ചെയ്താൽ ഓണക്കാലത്ത് കർശന നിയമ നടപടി സ്വീകരിക്കേണ്ടതായി വരും. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വഴി വയ്ക്കാതെ മറ്റുള്ളവർക്ക് ഉപദ്രവം നൽകാതെ സമാധാനമായി ഓണം ആഘോഷിക്കുക.

Malayalam News Express