വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും, മലയാളിയുടെ പുത്തൻ കണ്ടു പിടുത്തം

കാലക്രമേണ വാഹനങ്ങൾ പഴക്കം ചെല്ലുന്നതിനനുസരിച്ച് അതിന്റെ മൈലേജും കുറഞ്ഞുവരുന്നു . കൂടാതെ ഉയർന്ന രീതിയിൽ പുക പുറത്തേക്കു വരുന്നതും,എൻജിൻ ഓയിൽ ചൂടാകുക ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. വണ്ടി എൻജിൻപണി ചെയ്താലും കാര്യമായ മാറ്റമൊന്നും ഇതിൽ കാണാറില്ല. എന്നാൽ ഇതിൽ ഒരു ഓയിൽ ഒഴിച്ചാൽ മൈലേജ് കൂടും സ്മൂത്ത് ആവും എന്ന് പറഞ്ഞാൽ നമ്മൾ എല്ലാവരും അന്തം വിട്ടിരിക്കും. കാരണം ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം നടത്തിയത് ഒരു മലയാളി കൂടി ആണെന്നറിയുമ്പോൾ അമ്പരപ്പ് വർദ്ധിക്കുകയേ ഉള്ളൂ. നാനോ ലൂബ്രിക്കേറ്റർ ഓയിൽ ആണിത്. ഒൻപതു വർഷത്തോളം ഇതിനെക്കുറിച്ച് പഠിച്ചതിനുശേഷം 7 വർഷമായാണ് അദ്ദേഹം ഈ ഫീൽഡിൽ ഇറങ്ങിയിട്ടുള്ളത്. ഫിറോസ് എന്ന വ്യക്തി ഒരു സാധാരണക്കാരനാണ്.

കൂടാതെ ഐടി മേഖലയിൽ ആണ് തൊഴിലെടുത്ത് പരിചയവും. ഒരുപാട് വർഷം നീണ്ട കഠിന പ്രയത്നത്തിന് ഫലമായാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇദ്ദേഹം ഇതിന് പിന്നാലെയായിരുന്നു എന്നകാര്യം പിതാവും സാക്ഷ്യപ്പെടുത്തുന്നു. ഈ ഓയിൽ ഒഴിച്ചാൽ എൻജിൻ ഓയിൽ ചൂടാകാതെ സംരക്ഷിക്കും. എല്ലാ വാഹനങ്ങളും പൊതുവേ കംപ്ലൈന്റ് വരുന്നതിന് പ്രധാന മൂലകാരണം എൻജിൻ ഓയിൽ ചൂടാക്കുന്നതാണ്. തേയ്മാനം മൂലം അല്ലാത്ത എല്ലാ പ്രശ്നങ്ങളും ഈ മിശ്രിതം ഉപയോഗിച്ച് പരിഹരിക്കാം. ഫിറോസ് തന്റെ അധ്വാനത്തിന്റെ മുഴുവൻ സമയവും ഇതിനുവേണ്ടിയാണ് ചിലവഴിച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ സഹോദരനും തുറന്നു സമ്മതിക്കുന്നു. ഈ ഓയിൽ അന്വേഷിച്ച് പല സ്ഥലത്തുനിന്നും ആളുകൾ വരാറുണ്ടെന്നുംഇപ്പോൾ ഏകദേശം 400 ഓളം വാഹനങ്ങളിൽ ഇവ ഉപയോഗിച്ച് വരുന്നതായി ഫിറോസ് വ്യക്തമാക്കുന്നു.

ഇത്തരം പുതിയ ഇന്നോവേഷൻസുകൾ ഒരു മലയാളി കണ്ടുപിടിച്ചു എന്ന് കേൾക്കുമ്പോൾ വളരെ അത്ഭുതമായി തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു. ഓയിൽ ഒഴിച്ചതിനു ശേഷം ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ജെർക്കിങ് മാറുന്നതായി അനുഭവപ്പെടുന്നതായി ഉപഭോക്താക്കൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇതുപയോഗിച്ച വ്യക്തിയുടെ ബുള്ളറ്റിൽ കിക്കർ സ്മൂത്തിങ് ആയി എന്നും നമുക്ക് വീഡിയോയിലൂടെ കാണിച്ചുതരുന്നു.

കാറ്, ടർബോ,അംബാസിഡർ,ഓട്ടോ, പല മോഡലിൽ ഉള്ള ബൈക്ക് തുടങ്ങിയവയിലാണ് പ്രധാനമായും ഇത് ഒഴിച്ചിട്ട് ഉള്ളത്. നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നാനോ പാർട്ടുകൾ ഇംപോർട്ടഡ് മെറ്റീരിയൽ ആണ്. ബാക്കി എല്ലാം നാട്ടിൽ അവൈലബിൾ ആയ വസ്തുക്കൾ ആണെന്നും സഹോദരൻ കൂട്ടിച്ചേർക്കുന്നു.ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുമുണ്ട്.

ഹെവി മോട്ടോർ, മൈനിങ്, ഡ്രില്ലിംഗ്, ഹാമർ ജാക്കർ തുടങ്ങിയവയിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. വളരെയധികം റിസൾട്ട് ഓറിയന്റൽഡയ ഒരു പ്രൊഡക്റ്റ് കൂടിയാണ് ഈ ഓയിൽ . ഹമേർ ജക്കറിൽ ഇത് ഉപയോഗിച്ചപ്പോൾ ചൂട് ഉണ്ടായിരുന്നത് കുറഞ്ഞുവെന്ന് ഉപഭോക്താവ് അഭിപ്രായപ്പെട്ടു എന്നും അദ്ദേഹം പറയുന്നു. 500 മുതൽ 1000 വരെയാണ് ഈ പ്രോഡക്റ്റ് വില വരുന്നത്.

പിന്നെ കംപ്രഷൻ പ്രോസസർ വേണ്ടിവരാറുണ്ട്. ഓവർ സ്മോക്കിങ് ഇതു മൂലം മാറികിട്ടും. എൻജിൻ വർക്ക് കഴിഞ്ഞതിനുശേഷം ഇത് ഒഴിച്ചാൽ ലാസ്റ്റിംഗ് കപ്പാസിറ്റി നിലനിൽക്കുന്നതാണ്. ഇവരെ കോൺടാക്ട് ചെയ്യുന്നതിനുള്ള വാട്സ്ആപ്പ് നമ്പറും ഇതിൽ കൊടുത്തിട്ടുണ്ട്. വാഹന പ്രേമികൾക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ഉൽപ്പന്നം കൂടിയാണിത് എന്ന കാര്യത്തിൽ സംശയമില്ല.

Malayalam News Express